അസുഖബാധിതമായി ചികിത്സയില്‍ കഴിയുന്ന ആരാധികയെ കാണാൻ നിവിൻ പോളി എത്തി. മാവിലേക്കര സ്വദേശിനിയായ അഞ്ജലി കൃഷ്‍ണൻ എന്ന യുവതിയെ കാണാനാണ് നിവിൻ പോളിയെത്തിയത്.

അഞ്ജലി കൃഷ്‍ണൻ ഇരുവൃക്കകളും തകറാറിലായി ചികിത്സയില്‍ കഴിയുകയാണ്. ഇരുപത്തിയാറുകാരിയായ അഞ്ജലി നിവിൻ പോളിയുടെ ആരാധികയാണ്. നിവിനെ കാണുകയെന്നത് വലിയ ആഗ്രഹവുമായിരുന്നു.  സാമൂഹ്യമാധ്യമത്തിലെ നിവിൻ പോളി ഫാൻസ് ഗ്രൂപ്പില്‍ അഞ്ജലി ഇക്കാര്യം അറിയിക്കുകയം ചെയ്‍തു. വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായതോടെ നിവിനും അറിഞ്ഞു. തുടര്‍ന്ന് നിവിൻ അഞ്ജലിയെ കാണാൻ എത്തുകയായിരുന്നു. അഞ്ജലിയോടൊപ്പവും വീട്ടുകാരോടൊപ്പവും ചിത്രങ്ങള്‍ എടുത്ത ശേഷമാണ് നിവിൻ പോളി മടങ്ങിയത്.