ഒട്ടേറെ സുഹൃത്തുക്കളുടെ കയ്യുംപിടിച്ച് സിനിമയില്‍ സജീവമായ താരമാണ് നിവിൻ പോളി. നിവിൻ പോളിയുടെ ഹിറ്റ് സിനിമകളിലെല്ലാം അടുത്ത സുഹൃത്തുകൂടിയായ വിനീത് ശ്രീനിവാസനുമുണ്ട്. അത് പലപ്പോഴും നിവിൻ പോളി പറഞ്ഞിട്ടുമുണ്ട്. സിനിമയില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും സുഹൃദ് ബന്ധത്തിന് പ്രധാന്യം കല്‍പ്പിക്കുന്ന നടനാണ് നിവിൻ പോളി. ഒരുപാട് നാളുകള്‍ക്ക് ശേഷം സുഹൃത്തിനെ കണ്ട ആവേശത്തോടെ ഓടിയടുക്കുന്ന നിവിൻ പോളിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

മൂത്തോൻ എന്ന സിനിമയുടെ പ്രീമിയറിന് ടൊറന്റോയില്‍ എത്തിയതാണ് നിവിൻ പോളി. അവിടെ അവിചാരിതമായാണ് നിവിൻ പോളി പഴയ സുഹൃത്തുക്കളെ കണ്ടത്. ഇൻഫോസിസില്‍ സഹപ്രവര്‍ത്തകരായിരുന്ന സുഹൃത്തുക്കളെ കണ്ട് നിവിൻ പോളി ഓടിയെത്തുകയായിരുന്നു. ലിപിൻ നായര്‍, ബോബി ജോസ് എന്ന സുഹൃത്തുക്കളായിരുന്നു അത്.  എന്തായാലും നിവിൻ പോളിയുടെ സന്തോഷം ആരാധകര്‍ ഏറ്റെടുക്കുകയാണ്.