നിവിൻ പോളിയുടെ പേഴ്‍സണല്‍ അസിസ്റ്റന്റ് ഷാബു അന്തരിച്ചു. മരത്തില്‍ നിന്ന് വീണാണ് മരണം സംഭവിച്ചത് എന്നാണ് വാര്‍ത്ത. താരങ്ങളടക്കമുള്ളവര്‍ ഷാബുവിന്റെ മരണവാര്‍ത്ത ഷെയര്‍ ചെയ്‍തിട്ടുണ്ട്. എട്ട് വര്‍ഷമായി നിവിൻ പോളിയുടെ പേഴ്‍സണല്‍ അസിസ്റ്റായിരുന്നു. അജു വര്‍ഗീസ് ഷാബുവിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. നിവിനുമായി വളരെ ആത്മബന്ധമുണ്ടായിരുന്ന ആളാണ് ഷാബു.

ക്രിസ്‍മസ് സ്റ്റാര്‍ കെട്ടാൻ വേണ്ടി മരത്തില്‍ കയറിയപ്പോള്‍ വീണതാണ് എന്നാണ് സൂചന. ഇന്റേണല്‍ ബ്ലീഡിംഗ് ഉണ്ടാകുകയും ചെയ്‍തു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  തട്ടത്തിൻ മറയത്ത് എന്ന സിനിമ മുതല്‍ നിവിനൊപ്പം പ്രവര്‍ത്തിച്ചുവരികയായിരുന്നു ഷാബു. നിവിൻ പോളിയുടെ ഉറ്റ സുഹൃത്തുമായിരുന്നു.  വയനാട് സ്വദേശിയാണ് മരിച്ച ഷാബു.

ഷാബു ഏട്ടാ. ആ കടം വീട്ടാൻ എനിക്കായില്ല . മറന്നതല്ല. ഒരായിരം മാപ്പ് . ന്തിനാ ഏട്ടാ  ഇങ്ങനെ പോയേ എന്നായിരുന്നു അജു വര്‍ഗീസ് എഴുതിയത്.

നക്ഷത്രം തൂക്കാൻ വിട്ടുമുറ്റത്തെ മാവിൽ കയറിയപ്പോള്‍ മരക്കൊമ്പൊടിഞ്ഞ് വീണ ഷാബുവിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല എന്നാണ് വാര്‍ത്തകള്‍.