ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍

ഹിറ്റ് ചിത്രങ്ങളില്‍ ഇടം തേടി മലയാള സിനിമയില്‍ ശ്രദ്ധേയനാവുകയാണ് പ്രവാസി മലയാളി റോയ് തോമസ്. രേഖാചിത്രം, മഹാറാണി, മുംബൈ ടാക്കീസ്, ഓട്ടംതുള്ളല്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു തിളങ്ങുകയാണ് ഈ നടന്‍. ചെറിയ വേഷങ്ങളാണെങ്കില്‍ പോലും ചെറിയ ഇടവേളയില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ റോയിക്ക് അവസരം ലഭിച്ചു.

കുട്ടിക്കാലം മുതലേ നാടകത്തോടും സിനിമയോടുമുള്ള പാഷനാണ് റോയിയെ ഒടുവില്‍ സിനിമയിലേക്ക് എത്തിച്ചത്. ആലുവ കൊടികുത്തിമല സ്വദേശിയായ റോയ് 2016 മുതല്‍ സിനിമയിലുണ്ട്. ഇതിനിടെ ജോലിയുടെ ഭാഗമായി ഓസ്ട്രേലിയയിലേക്ക് പോയി. അവിടെ അദ്ദേഹം നഴ്സ് ആയി പ്രവര്‍ത്തിച്ചുവരികയാണ്. ഓസ്ട്രേലിയയില്‍ സ്ഥിരതാമസമായ റോയി അവിടത്തെ പൗരത്വവും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ തിരക്കായതോടെ ഓസ്ട്രേലിയന്‍ ജീവിതത്തിന് ബ്രേക്ക് നല്‍കി അദ്ദേഹം സിനിമയില്‍ സജീവമായിരിക്കുകയാണ്. സിനിമയോടുളള പാഷനാണ് തന്നെ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് സിനിമയില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതെന്ന് റോയി തോമസ് പറയുന്നു.

വര്‍ഷങ്ങളായി ചലച്ചിത്ര, നാടക രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നതിനാല്‍ ധാരാളം സുഹൃത്തുക്കള്‍ സിനിമയിലുണ്ട്. അതുകൊണ്ടുതന്നെ പുതിയ ചിത്രങ്ങളിലൊക്കെ അവസരം കിട്ടുന്നുണ്ട്. ചെറിയ വേഷങ്ങളാണെങ്കിലും പ്രേക്ഷകരുടെ മനസ്സില്‍ ഇടം തേടുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും റോയ് പറയുന്നു. റിലീസിന് ഒരുങ്ങുന്ന ഒട്ടുമിക്ക ചിത്രങ്ങളിലും റോയ്‍ക്ക് വേഷമുണ്ട്. പുതിയ ചിത്രങ്ങളുടെ തിരക്കിലുമാണ് അദ്ദേഹം. പിആര്‍ഒ പി ആര്‍ സുമേരന്‍.

Asianet News Live | Malayalam News Live | Kerala News Live | Live Breaking News l Malayalam News