'ഒരു അഡാറ് ലവി'ന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ധമാക്ക'യുടെ ചിത്രീകരണം പൂര്‍ത്തിയായി. പട്ടായയിലായിരുന്നു ചിത്രത്തിന്റെ പാക്കപ്പ് ഷെഡ്യൂള്‍. ഒരു കളര്‍ഫുള്‍ കോമഡി ചിത്രമാവും ധമാക്കയെന്നാണ് ഒമറിന്റെ വാഗ്ദാനം. 44 ദിവസത്തെ ചിത്രീകരണമായിരുന്നു സിനിമയ്ക്ക്.

നിക്കി ഗല്‍റാണി നായികയാവുന്ന ചിത്രത്തില്‍ അരുണ്‍ ആണ് നായകന്‍. മുകേഷ്, ഇന്നസെന്റ്, ഉര്‍വ്വശി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസര്‍ ആണ് നിര്‍മ്മാണം. നവംബര്‍ 15ന് തീയേറ്ററുകളിലെത്തും.