ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് പവര്‍സ്റ്റാര്‍. മാസ് ത്രില്ലറാണ് ചിത്രമെന്നാണ് പറയുന്നത്. ധമാക്ക കഴിഞ്ഞാലാണ് ചിത്രം സംവിധാനം ചെയ്യുകയെന്നാണ് ഒമര്‍ ലുലു പറയുന്നത്. ബാബു ആന്റണിക്കൊപ്പമുള്ള ഒരു ഫോട്ടോ ഒമര്‍ ലുലു ഷെയര്‍ ചെയ്‍തിട്ടുണ്ട്. അതിന് രസകരമായ കമന്റുകളാണ് പ്രേക്ഷകര്‍ പറയുന്നത്.

മാസ് ത്രില്ലര്‍ ആയിട്ടാണ് ധമാക്ക ഒരുക്കുന്നത്. ഫീല്‍ഡ് ഔട്ട് ആക്കാനുള്ള അടുത്ത ആള്‍ റെഡിയെന്നാണ് ഒരാള്‍ കമന്റ് ചെയ്‍തിരിക്കുന്നത്. എന്നാല്‍ അതിന് മറുപടിയുമായി ഒമര്‍ ലുലുവും രംഗത്ത് എത്തി. അതിനന് ഞാൻ ഫീല്‍ഡില്‍ ഉള്ള ഏത് നായകനെ വച്ചിട്ടാ മോനൂസേ പടം ചെയ്‍തിട്ടുള്ളത് എന്നാണ് ഒമര്‍ ലുലു പറയുന്നത്.