ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ഒമര്‍ ലുലു ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ വലിയ തരംഗമായിരുന്നു ഉണ്ടാക്കിയത്. ചങ്ക്‌സ്, ധമാക്ക എന്നിങ്ങനെയുള്ള സിനിമകളും ഒമറിന്റെ സംവിധാനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തി. ഇപ്പോഴിതാ തന്റെ പുതിയ ബിസിനസ് സംരംഭം ആരംഭിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഒമര്‍ ലുലു. 

വിഷമില്ലാത്ത, മായം കലരാത്ത ഹലാൽ ഫ്രഷ്‌ നോൺ വെജ്‌ ഉൽപ്പന്നങ്ങൾക്കായി മാത്രമുള്ള സൂപ്പർമാർക്കറ്റാണ് ഒമര്‍ ലുലു ആരംഭിച്ചത്. 'കുക്ക്‌ ഫാക്ടർ' എന്നാണ് സൂപ്പർമാർക്കറ്റിന് പേരിട്ടിരിക്കുന്നത്. ഇന്നായിരുന്നു മാർക്കറ്റിന്റെ ഉദ്ഘാടനം.

AN OMAR BUSINESS 😁. അങ്ങനെ നമ്മുടെ കുക്ക്‌ ഫാക്ടറിന്റെ ആദ്യ ഔട്ട്‌ലെറ്റ്‌ ഇന്ന് കൊച്ചി വെണ്ണല - പാലച്ചുവട്‌ റോഡിൽ...

Posted by Omar Lulu on Monday, 12 October 2020

കൊവിഡ്‌ പ്രോട്ടോക്കോൾ അനുസരിച്ച്‌, ആൾക്കൂട്ടമില്ലാതെയാണ്‌ പ്രവർത്തനം തുടങ്ങിയതെന്നും‌ എല്ലാവരുടെയും സപ്പോർട്ട്‌ പ്രതീക്ഷിക്കുന്നുവെന്നും ഒമര്‍ ലുലു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കൊച്ചി വെണ്ണലയിൽ പാലച്ചുവട്‌ റോഡിലാണ്‌ കുക്ക്‌ ഫാക്ടറിന്റെ റീട്ടെയിൽ ഔട്ട്‌ലെറ്റ്. 

Dear Chunkzz എന്റെ പുതിയ ഒരു ലക്ഷ്യം അഥവാ ആഗ്രഹം നാളെ സഫലമാവുകയാണ്‌. വിഷമില്ലാത്ത, മായം കലരാത്ത ഹലാൽ ഫ്രഷ്‌ നോൺ വെജ്‌...

Posted by Omar Lulu on Sunday, 11 October 2020