Asianet News MalayalamAsianet News Malayalam

'ഭര്‍ത്താവിന് 20 വയസ് കൂടുതലാകാം', വിവാഹിതയാകുന്ന നടി പരിനീതി ചോപ്ര അന്ന് പറഞ്ഞത്

ബോളിവുഡ് നടി പരിനീതി ചോപ്രയുടെ വിവാഹം ഇന്നാണ്.

Open to a relationship with 20 year age difference Actor Parineeti chopra once said hrk
Author
First Published Sep 24, 2023, 2:03 PM IST

ബോളിവുഡ് നടി പരിനീതി ചോപ്രയുടെ വിവാഹമാണ് ഇന്ന്. രാഘവ് ഛദ്ദയാണ് പരിനീതിയുടെ വരൻ.  വിവാഹചടങ്ങുകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എങ്ങനെയായിരിക്കണം ഭര്‍ത്താവെന്ന് പരിനീതി മുമ്പ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഭര്‍ത്താവിന് 20 വയസ് കൂടുതലായാലൊന്നും തനിക്ക് പ്രശ്‍നമില്ലെന്നായിരുന്നു നടി പരീനീതി ചോപ്ര ഒരിക്കല്‍ പറഞ്ഞത്. എനിക്ക് പ്രണയിക്കാൻ നല്ലൊരാളെ വേണം. നര്‍മബോധമുള്ള ഒരാളായിരിക്കണം ഭര്‍ത്താവ്. സാമാന്യബോധവും പക്വതയുമുള്ള ഒരാളാണ് അദ്ദേഹം എങ്കില്‍ പ്രായം എന്റെ വയസിനാക്കാളും 20 വയസ് കൂടുതലായാലും പ്രശ്‍നമില്ല. റൊമാന്റിക് ഡേറ്റിംഗിന് ഉണ്ടായിട്ടില്ല. ഒരാളുമായി പ്രണയത്തിലായാല്‍ ഞാൻ പോയേക്കും. പ്രണയത്തിലാകുന്ന ആളുമായി മാത്രമേ എന്തായാലും താൻ ഡേറ്റിംഗിന് പോകുകയുള്ളൂവെന്നും പരിനീതി ചോപ്ര അന്ന് വ്യക്തമാക്കിയത്.

എന്തായാലും വരൻ രാഘവ ഛദ്ദയും താരവും സമപ്രായക്കാരാണ്. ഇരുവരുടെയും പ്രായം 34 വയസാണ്. ആംആദ്‍മി നേതാവും രാജ്യസഭാ എംപിയുമാണ് താരത്തിന്റെ വരൻ രാഘവ ചന്ദ്ര എന്നതിനാല്‍ രാഷ്‍ട്രീയ മേഖലയിലെ പ്രമുഖരും വിവാഹത്തിന് സാക്ഷ്യംവഹിക്കാൻ എതതുന്നുണ്ട്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളടക്കം വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

നടിയായി പരിനീതി ചോപ്രയുടെ അരങ്ങേറ്റ് സിനിമ 'ലേഡീസ് വേഴ്‍സസ് റിക്കി ബാല'യാണ്. ലേഡീസ് വേഴ്‍സസ് റിക്കി ബാല' സിനിമയില്‍ . രണ്‍വീര്‍ സിംഗും അനുഷ്‍ക ശര്‍മയും പ്രധാന വേഷങ്ങളില്‍ എത്തിയപ്പോള്‍ സഹ നടിയായിട്ടായിരുന്നു പരിനീതി ചോപ്ര. പരിനീതി ചോപ്ര വേഷമിട്ട ശ്രദ്ധയ ചിത്രങ്ങള്‍ 'നമസ്‍തേ ഇംഗ്ലണ്ട്', 'സന്ദീപ് ഓര്‍ പിങ്കി ഫരാര്‍', 'ദ ഗേള്‍ ഓണ്‍ ഓണ്‍ ദ ട്രെയിൻ', 'സൈന', 'ദാവത്ത് ഇ ഇഷ്‍ക്', 'കോഡ് നെയിം തിരംഗ' തുടങ്ങിയവയാണ്. അമര്‍ സിംഗ് ചംകില എന്ന ചിത്രം പരിനീതി ചോപ്രയുടേതായി പൂര്‍ത്തിയായിട്ടുണ്ട്.

Read More: ഉദയനിധി സ്റ്റാലിൻ ലിയോയെ തടയുന്നോ?, വാര്‍ത്തയില്‍ വിശദീകരണവുമായി നിര്‍മാതാക്കള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios