ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി സി നൗഫല്‍ ആണ്. റൊമാന്റിക്-കോമഡി ചിത്രമാണ് 'ഒരു യമണ്ടന്‍ പ്രേമകഥ'. 

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളിലെത്തുന്ന ദുല്‍ഖര്‍ സല്‍മാന്റെ മലയാളചിത്രം 'ഒരു യമണ്ടന്‍ പ്രേമകഥ'യുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. 'ക്ലീന്‍ യു' സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. ഈ മാസം 25നാണ് റിലീസ്.

Add Asianetnews as a Preferred SourcegooglePreferred

ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി സി നൗഫല്‍ ആണ്. റൊമാന്റിക്-കോമഡി ചിത്രമാണ് 'ഒരു യമണ്ടന്‍ പ്രേമകഥ'. ആന്റോ ജോസഫും സി ആര്‍ സലിമും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് നാദിര്‍ഷയാണ്. 

ദുല്‍ഖര്‍ അവസാനമായി സ്‌ക്രീനില്‍ മലയാളം സംസാരിച്ച ചിത്രം ബിജോയ് നമ്പ്യാരുടെ 'സോളോ'യാണ്. 2017 ഒക്ടോബര്‍ ആദ്യമെത്തിയ ചിത്രം തമിഴിലും മലയാളത്തിലുമായാണ് റിലീസ് ചെയ്യപ്പട്ടത്. അതിന് മുന്‍പെത്തിയ ദുല്‍ഖര്‍ ചിത്രം സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത 'പറവ' ആയിരുന്നു. തെലുങ്കില്‍ 'മഹാനടി'യും ബോളിവുഡിലെ അരങ്ങേറ്റചിത്രം 'കര്‍വാനും' പിന്നാലെയെത്തി.