ജാതിസ്‍പര്‍ദ്ധയുണ്ടാക്കിയെന്ന പരാതിയില്‍ സംവിധായകൻ  പാ രഞ്ജിത്തിനെതിരെ കേസെടുത്തു.  ഹിന്ദു മക്കള്‍ കക്ഷി നേതാവിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.

രാജരാജ ചോളൻ ഒന്നാമനെതിരെയുള്ള പരാമര്‍ശനത്തിന്റെ പേരിലാണ് പരാതി. രാജരാജചോളന്റെ കാലത്ത് ദളിതരുടെ ഭൂമി പിടിച്ചെടുത്തെന്നും ദളിത് വിഭാഗങ്ങളെ അടിച്ചമര്‍ത്തിയെന്നുമായിരുന്നു പാ രഞ്ജിത് പറഞ്ഞത്. കും​ഭ​കോ​ണ​ത്തി​നു സ​മീ​പം തി​രു​പ്പ​ന​ന്ത​ലി​ൽ ദ​ളി​ത് സം​ഘ​ട​ന​യാ​യ നീ​ല പു​ഗ​ൽ ഇ​യ​ക്കം സ്ഥാ​പ​ക നേ​താ​വ് ഉ​മ​ർ ഫാ​റൂ​ഖി​ന്‍റെ ച​ര​മ വാ​ർ​ഷി​ക ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​മ്പോ​ൾ ന​ട​ത്തി​യ പ്രസംഗത്തിലായിരുന്നു പാ രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്. ഹിന്ദു മക്കള്‍ തഞ്ചാവൂര്‍ മുൻ സെക്രട്ടറി ബാല പാ രഞ്ജിത്തിനെതിരെ പരാതി നല്‍കുകയായിരുന്നു. കലാപമുണ്ടാക്കാനുള്ള ശ്രമം, രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുക തുടങ്ങിയവയ്ക്കെതിരെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പാ രഞ്ജിത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്.