രണ്ട് ദിവസം മുമ്പാണ് കര്‍ഷക സമരത്തിന് പിന്തുണയുമായി പോപ്പ് ഗായിക റിഹാന ട്വീറ്റ് ചെയ്തത്. ഇതിനെതിരെ സച്ചിൻ അടക്കമുള്ളവർ രം​ഗത്തെത്തി.

പോപ് താരം റിഹാനയുടെ ട്വീറ്റിനു പിന്നാലെ ആരംഭിച്ച കര്‍ഷക സമരം മുന്‍നിര്‍ത്തിയുള്ള സോഷ്യല്‍ മീഡിയ സംവാദത്തില്‍ നിലപാട് വ്യക്തമാക്കി സംവിധായകന്‍ പാ രഞ്ജിത്ത്. കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് അദ്ദേഹം കര്‍ഷകരുടെ നിലനില്‍പ്പ് താങ്ങുവിലയെ ആശ്രയിച്ചാണെന്ന് ട്വീറ്റ് ചെയ്തു. ഇക്കാര്യം സമരത്തെ വിമര്‍ശിക്കുന്നവര്‍ ഓര്‍ക്കണമെന്നാണ് പാ രഞ്ജിത്ത് കുറിക്കുന്നു. 

‘നമ്മള്‍ കര്‍ഷകര്‍ക്കൊപ്പമാണ്. അതിനാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി കര്‍ഷകര്‍ സമരം ചെയ്യുന്നതിനെ നമ്മള്‍ പിന്തുണക്കുന്നു. കര്‍ഷക സമരത്തെ ചോദ്യം ചെയ്യുന്നവര്‍ ഒരു കാര്യം മാത്രം ഓര്‍ത്താല്‍ മതി. കര്‍ഷകരുടെ നിലനില്‍പ്പ് താങ്ങുവിലയെ ആശ്രയച്ചാണെന്ന്.’എന്നാണ് രഞ്ജിത്ത് ട്വീറ്റ് ചെയ്തത്. 

Scroll to load tweet…

‘ഉത്തരവാദിത്വമുള്ള വ്യക്തികള്‍ എന്ന നിലയ്ക്ക് നമ്മള്‍ ആരാണ് കര്‍ഷകരെ പിന്തുണയ്ക്കുന്നതെന്നും അല്ലാത്തതെന്നും മനസിലാക്കണം. സമരത്തെ പിന്തുണയ്ക്കുന്നവരെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ നിലനില്‍പ്പിനെ കുറിച്ച് അവരുടെ നിലപാട് അതില്‍ നിന്നും വ്യക്തമായി’, എന്ന് മറ്റൊരു ട്വീറ്റിൽ അദ്ദേഹം കുറിച്ചു. 

Scroll to load tweet…

രണ്ട് ദിവസം മുമ്പാണ് കര്‍ഷക സമരത്തിന് പിന്തുണയുമായി പോപ്പ് ഗായിക റിഹാന ട്വീറ്റ് ചെയ്തത്. ഇതിനെതിരെ സച്ചിൻ അടക്കമുള്ളവർ രം​ഗത്തെത്തി. ‘ഇന്ത്യ എഗെയ്നിസ്റ്റ് പ്രൊപ്പഗാണ്ട’ എന്ന ഹാഷ്ടാഗോടു കൂടിയാണ് താരങ്ങള്‍ പ്രതികരിച്ചത്. അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, അജയ് ദേവ്‍ഗണ്‍ അടക്കമുള്ള ബോളിവുഡ് താരങ്ങളും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, സുരേഷ് റെയ്ന അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും സമാന നിലപാടും ഹാഷ് ടാഗുകളുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. തപ്‍സി പന്നു, ഡിസൈനര്‍ ഫറ ഖാന്‍ തുടങ്ങി അപൂര്‍വ്വം ചിലരാണ് ബോളിവുഡില്‍ നിന്ന് വിഷയത്തില്‍ എതിരഭിപ്രായമുയര്‍ത്തി രംഗത്തെത്തിയത്.