Asianet News MalayalamAsianet News Malayalam

'പരിനീതി വേര്‍ഷന്‍ ഹിറ്റ്'; 'ബോട്ടില്‍ ക്യാപ് ചാലഞ്ച്' വീഡിയോ പങ്കുവെച്ച് പരിനീതി ചോപ്ര, വൈറല്‍

സൈന നെഹ്‍വാളിന്‍റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തില്‍ അഭിനയിക്കുന്ന പരിണീതി ചിത്രത്തിന് വേണ്ടിയുള്ള പരിശീലനത്തിടെയാണ് ചാല‍ഞ്ച് ഏറ്റെടുത്തത്.

Parineeti Chopra shared new video of bottle cap challenge
Author
Mumbai, First Published Jul 6, 2019, 11:33 AM IST

മുംബൈ: സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഏറ്റവും പുതിയ ചാലഞ്ചാണ് 'ബോട്ടില്‍ ക്യാപ് ചാലഞ്ച്'. ഹോളിവുഡ് ആക്ഷന്‍ ഹീറോ ജേസണ്‍ സ്റ്റാഥം തുടക്കമിട്ട ചാലഞ്ച് പിന്നീട് നിരവധി താരങ്ങള്‍ ഏറ്റെടുത്ത് പ്രചിരിപ്പിക്കുകയായിരുന്നു. അക്ഷയ് കുമാറും മലയാളികളുടെ പ്രിയ നടന്‍ നീരജ് മാധവും ഉള്‍പ്പെടെ പങ്കാളികളായ ബോട്ടില്‍ ക്യാപ് ചാലഞ്ച് വ്യത്യസ്തമായ രീതിയില്‍ ഏറ്റെടുത്തിരിക്കുകയാണ് ബോളിവുഡ് നടി പരിനീതി ചോപ്ര. 

ചെറുതായി മുറുക്കിയ കുപ്പിയുടെ അടപ്പ് ഒരു ബാക്ക് സ്പിന്‍ കിക്കിലൂടെ തുറക്കുന്നതാണ് ചാലഞ്ച്. കുപ്പിയില്‍ തൊടാതെ അടപ്പ് തൊഴിച്ച് താഴെയിടണം. എളുപ്പമെന്ന് തോന്നുമെങ്കിലും അല്‍പ്പം പ്രയാസകരമായ ചാലഞ്ച് രസകരമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് പരിനീതി. 

സൈന നെഹ്‍വാളിന്‍റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തില്‍ അഭിനയിക്കുന്ന പരിനീതി ചിത്രത്തിന് വേണ്ടിയുള്ള പരിശീലനത്തിടെയാണ് ചാല‍ഞ്ച് ഏറ്റെടുത്തത്.  ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ബോട്ടില്‍ ക്യാപ് ചാലഞ്ചിന്‍റെ പരിനീതി വേര്‍ഷന്‍ മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബാഡ്മിന്‍റണ്‍ റാക്കറ്റിന്‍റെ അഗ്രം കൊണ്ട് കുപ്പിയുടെ അടപ്പ് മാറ്റുന്ന വീഡിയോയാണ് പരിനീതിപങ്കുവെച്ചത്. സിദ്ധൂ, ഇതാണെന്‍റെ വേര്‍ഷന്‍ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയില്‍ നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയെ ടാഗും ചെയ്തിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 

Sidoooo this is my version! 🤣🤣🌈 @sidmalhotra #BottleCapChallenge #KHADKEGLASSY OUT NOW!

A post shared by Parineeti Chopra (@parineetichopra) on Jul 5, 2019 at 7:06am PDT

Follow Us:
Download App:
  • android
  • ios