അഭിഷേക് ബച്ചനൊപ്പം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി പേളി മാണി. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പേളി മാണിയുടെ ബോളിവുഡ് അരങ്ങേറ്റം. അഭിഷേക് ബച്ചനും , ആദിത്യ റോയ് കപൂറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ

ഗോവ, മുംബൈ തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ലൈഫ് ഇന്‍ എ മെട്രോയുടെ രണ്ടാം ഭാഗമാണ് ചിത്രമെന്നും അഭ്യൂഹങ്ങളുണ്ട്. അടുത്ത വർഷം ചിത്രം പ്രദർശനത്തിനെത്തും. പങ്കജ് ത്രിപാഠി, രാജ്കുമാര്‍ റാവു, സന ഷെയ്ഖ് ഫാത്തിമ, രോഹിത് ശരത് തുടങ്ങിയവരും ചിത്രത്തിലുണ്ട്.ഗ്യാങ്സ്റ്റര്‍, ബര്‍ഫി, തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അനുരാഗ് ബസു