തേങ്ങാക്കൊല പോലുള്ള ​ഗാനമാണെങ്കില്‍ അയ്യോ വേണ്ട എന്ന രസകരമായ കമന്‍റുകളും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. 

ദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ​ഗര്‍ഭാവസ്ഥയിലുള്ള അസ്വസ്ഥതകളെല്ലാമുണ്ടെങ്കിലും പേളി മാണി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഗർഭകാല ചിത്രങ്ങളും വീഡിയോകളും ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. മെറ്റേണിറ്റി ഡ്രെസിൽ മനോഹരിയായി നിൽക്കുന്ന പേളിയുടെ ചിത്രങ്ങളും വൈറലായി. 

ഇപ്പോഴിതാ പാടാനുള്ള തയ്യാറെടുപ്പ് നടത്തുന്ന പേളിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്. ക്രിയേറ്റീവ് മോഡ് ഓണ്‍, സ്‌പെഷലായി ഒരു കാര്യം വരുന്നുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. അവസാനത്തെ വരിയൊന്ന് എഴുതണേയെന്ന് പേളി വീഡിയോയിൽ പറയുന്നുണ്ട്. ബാക്കിയെല്ലാം തനിക്കറിയാം, ഇച്ചിരി വെള്ളം വേണമെന്നും പേളി പറയുന്നത് വീഡിയോയില്‍ കാണാം. നിമിഷ നേരം കൊണ്ട് ഈ വീഡിയോ വൈറലാകുകയും ചെയ്തു. 

View post on Instagram

എന്താണ് സര്‍പ്രൈസ് എന്നറിയാനായി ഞങ്ങളും കാത്തിരിക്കുകയാണ് എന്നായിരുന്നു ആരാധകരുടെ കമന്റ്. എന്നാൽ തേങ്ങാക്കൊല പോലുള്ള ​ഗാനമാണെങ്കില്‍ അയ്യോ വേണ്ട എന്ന രസകരമായ കമന്‍റുകളും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. എന്തായാലും പേളിയുടെ സൂപ്പര്‍ ഹിറ്റ് ​ഗാനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.