കൊച്ചി: 'മരയ്ക്കാർ: അറബിക്കടലിന്‍റെ സിംഹം' എന്ന സിനിമയുടെ റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കുഞ്ഞാലി മരയ്ക്കാറുടെ പിന്മുറക്കാരി മുസീബ മരക്കാർ ആണ് ഹൈക്കോടതിയെ സമീപിച്ചത്.

പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്ന കുഞ്ഞാലിമരയ്ക്കാറില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. പ്രണവ് മോഹന്‍ലാലാണ് ചിത്രത്തില്‍ കുഞ്ഞാലിമരയ്ക്കാറിന്‍റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി മധുവാണ് വേഷമിടുന്നത്. മഞ്ജു വാര്യര്‍, പ്രഭു, നെടുമുടി വേണു, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, മുകേഷ്, സുനില്‍ ഷെട്ടി, സിദ്ദിഖ്, മാമുക്കോയ, ബാബുരാജ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. 

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറിലാണ് മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ ചിത്രമായ മരക്കാര്‍ ഒരുക്കുന്നത്. ആശിര്‍വാദിന്‍റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്. 100 കോടിയാണ് ബജറ്റ്.