Asianet News MalayalamAsianet News Malayalam

ഇന്നസെന്‍റിന്‍റെ അവസാന ചിത്രം തിയറ്ററില്‍ മിസ് ആയവര്‍ക്ക്; 'ഫിലിപ്‍സ്' ഒടിടിയില്‍

മൂന്ന് മക്കളുമൊത്ത് ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ഫിലിപ്പ് എന്ന ടൈറ്റിൽ കഥാപാത്രമാണ് മുകേഷ്

philips malayalam movie started streaming on ott mukesh innocent amazon prime video manorama max simply south nsn
Author
First Published Jan 19, 2024, 10:38 AM IST

മുകേഷിനെ ടൈറ്റില്‍ കഥാപാത്രമാക്കി ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് സംവിധാനം ചെയ്ത ഫിലിപ്സ് എന്ന ചിത്രത്തിന്‍റെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. നവംബര്‍ 24 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. മുകേഷിന്‍റെ കരിയറിലെ മുന്നൂറാമത്തെ ചിത്രം ഇന്നസെന്‍റ് അഭിനയിച്ച അവസാന ചിത്രവുമാണ്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് നിർമാണം. ആമസോണ്‍ പ്രൈം, മനോരമ മാക്സ് എന്നീ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഒടിടി റിലീസ്. സിംപ്ലി സൗത്തിലൂടെ ഇന്ത്യയ്ക്ക് പുറത്തും ചിത്രം കാണാം. 

നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹെലൻ എന്ന ചിത്രത്തിന് ശേഷം അതിൻ്റെ അണിയറ പ്രവർത്തകർ വീണ്ടും ഒന്നിക്കുന്ന ചിത്രവുമാണ് ഫിലിപ്സ്. മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ശ്രീധന്യ, അജിത് കോശി, അൻഷാ മോഹൻ, ചാർലി, സച്ചിൻ നാച്ചി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

മൂന്ന് മക്കളുമൊത്ത് ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ഫിലിപ്പ് എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് മുകേഷ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഒരു അപ്രതീക്ഷിത സംഭവം അവരുടെ ജീവിതത്തെ ആകെ മൊത്തം മാറ്റി മറിക്കുന്നതാണ് സിനിമയുടെ പ്രമേയം. ഛായാഗ്രഹണം ജെയ്സൺ ജേക്കബ് ജോൺ, എഡിറ്റിംഗ് നിധിൻ രാജ് അരോൾ, പ്രൊഡക്ഷൻ കൺട്രോളർ മനോജ് പൂങ്കുന്നം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനീത് ജെ പുള്ളാടൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനിൽ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈൻ ദിലീപ് നാഥ്, കോസ്റ്റ്യൂംസ് അരുൺ മനോഹർ, മേക്കപ്പ് മനു മോഹൻ, ലിറിക്‌സ് അനു എലിസബത്ത് ജോസ്, സംഗീത് രവീന്ദ്രൻ, വി എഫ് എക്‌സ് അക്സെൽ മീഡിയ, സൗണ്ട് ഡിസൈൻ & മിക്‌സ് ആശിഷ് ഇല്ലിക്കൽ, അസ്സോസിയേറ്റ് ഡയറക്ടർ ധനഞ്ജയ് ശങ്കർ.

ALSO READ : 'വാലിബന്‍' വൈബിനിടെ 'നേര്' ബിഗ് അപ്ഡേറ്റ്; ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios