Asianet News MalayalamAsianet News Malayalam

വിദ്വേഷവും അനൈക്യവും ഉണ്ടാക്കുന്നു; കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടണമെന്ന് ഹർജി

കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നയിക്കുന്ന സമരത്തിന് പിന്തുണയുമായി എത്തിയ‘ഷഹീൻബാഗ് ദാദി’യെ അധിക്ഷേപിച്ച കങ്കണയുടെ ട്വീറ്റ് വലിയ വിവാദമായിരുന്നു. 

plea in bombay high court to suspend kangana twitter account
Author
Mumbai, First Published Dec 4, 2020, 6:46 PM IST

ടി കങ്കണ റണൗട്ടിന്റെ ട്വിറ്റർ അക്കൗണ്ട് എന്നെന്നേക്കുമായി പൂട്ടണമെന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ അലി കാഷിഫ് ഖാന്‍ ദേശ്‌മുഖാണ് ഹർജി നൽകിയത്. കങ്കണയ്‌ക്കെതിരെ ക്രിമിനല്‍ കേസ് നൽകി. തന്റെ ട്വീറ്റുകളിലൂടെ കങ്കണ തുടർച്ചയായി വിദ്വേഷം പരത്തുകയും അനൈക്യമുണ്ടാക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. 

വിദ്വേഷം പരത്തുന്നതിനൊപ്പം അധിക്ഷേപം നിറഞ്ഞ ട്വീറ്റുകൾ കൊണ്ട് രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും ഇത്തരം കാര്യങ്ങൾ കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കാൻ കാരണമാകുന്നുവെന്നും ഹർജിയിൽ പറയുന്നു. പരാതിക്കാരൻ ട്വിറ്ററിനെ എതിർകക്ഷിയായും ചേർത്തിട്ടുണ്ട്.

കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നയിക്കുന്ന സമരത്തിന് പിന്തുണയുമായി എത്തിയ‘ഷഹീൻബാഗ് ദാദി’യെ അധിക്ഷേപിച്ച കങ്കണയുടെ ട്വീറ്റ് വലിയ വിവാദമായിരുന്നു. 100 രൂപ കൊടുത്താല്‍ ഏത് സമരത്തിലും ഇവര്‍ വരുമെന്നായിരുന്നു കങ്കണയുടെ അധിക്ഷേപ ട്വീറ്റ്. 

Follow Us:
Download App:
  • android
  • ios