കമലാ ഹാരിസിനെ പോലെ സ്വപ്‍നം കാണാൻ പറഞ്ഞ് പൂജ ബത്ര.

ചന്ദ്രലേഖ എന്ന സിനിമയിലൂടെ മലയാളത്തിലും പ്രിയങ്കരിയായ നടിയാണ് പൂജ ബത്ര. ഹിന്ദിയില്‍ ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കിയ നടി. പൂജ ബത്ര തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ പൂജാ ബത്രയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. പൂജ ബത്ര തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വാക്കുകള്‍ ഉദ്ധരിക്കുകയാണ് പൂജ ബത്ര.

കമല ഹാരിസ് വൈസ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തപ്പോള്‍ നടത്തിയ പ്രസംഗത്തിലെ വാചകമാണ് പൂജാ ബത്രയും പറയുന്നത്. ആഗ്രഹത്തോടെ സ്വപ്‍നം കാണുക, ബോധ്യത്തോടെ നയിക്കുക, മറ്റുള്ളവർ നിങ്ങളെ കാണാത്ത വിധത്തിൽ സ്വയം കാണുക. കാരണം അവർ മുമ്പൊരിക്കലും നിങ്ങളെ അങ്ങനെ കണ്ടിട്ടില്ല. ഓരോ ഘട്ടത്തിലും ഞങ്ങൾ നിങ്ങളെ അഭിനന്ദിക്കുമെന്നാണ് വാചകം. പൂജ ബത്ര തന്റെ ഫോട്ടോയും ഷെയര്‍ ചെയ്‍തിരിക്കുന്നു. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഇന്ത്യൻ വംശജയായ ആദ്യത്തെ അമേരിക്കൻ വൈസ് പ്രസിഡന്റാണ് കമലാ ഹാരിസ്.

കമലാ ഹാരിസ് വൈസ് പ്രസിഡന്റ് ആയി സ്ഥാനമേറ്റെടുത്തപ്പോള്‍ ഇന്ത്യയില്‍ നിന്ന് ഒട്ടേറെ പേര്‍ ആശംസകളുമായി എത്തിയിരുന്നു.