വിജയ് നായകനാകുന്ന ബീസ്റ്റെന്ന ചിത്രത്തിലാണ് പൂജ ഹെഗ്‍ഡെ നായികയാകുന്നത്.

വിജയ് നായകനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് ബീസ്റ്റ് (beast). നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബീസ്റ്റ് എന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ബീസ്‍റ്റ് എന്ന ചിത്രത്തില്‍ അഭിനയിക്കാൻ എത്തിയ നായിക പൂജ ഹെഗ്‍ഡെയുടെ(Pooja Hegde) ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

View post on Instagram

ചൈന്നൈയിലാണ് ബീസ്റ്റ് എന്നചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍. പൂജാ ഹെഗ്‍ഡെ ബീസ്റ്റില്‍ അഭിനയിക്കുന്നതിനായി ചെന്നൈയില്‍ എത്തിയിരിക്കുകയാണ്. പൂജ ഹെഗ്‍ഡെ തന്നെയാണ് തന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പൂജ ഹെഗ്‍ഡെ ചെന്നൈയിലെത്തിയതിന്റെ ഫോട്ടോ വൻ ഹിറ്റായി മാറുകയും ചെയ്യുകയാണ്. വിജയ്‌‍യുടെ നായികയായി ഒരു ചിത്രത്തില്‍ ഇതാദ്യമായിട്ടാണ് പൂജ ഹെഗ്‍ഡെ അഭിനയിക്കുന്നത്. വിജയ്‌‍യുടെ ജോഡി ആയിട്ടുതന്നെയാണ് ചിത്രത്തില്‍ പൂജ ഹെഗ്‍ഡെ അഭിനയിക്കുന്നത്.

സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മലയാളി താരം ഷൈൻ ടോം ചാക്കോ ചിത്രത്തില്‍ വില്ലനായി എത്തുന്നു. സംവിധായകൻ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമായ ബീസ്റ്റ് അടുത്ത വര്‍ഷമാണ് പ്രദര്‍ശനത്തിന് എത്തുക.