Asianet News MalayalamAsianet News Malayalam

എട്ട് ഭാഷകളില്‍ പ്രഭാസിന്‍റെ 'സ്‍പിരിറ്റ്'; 'അര്‍ജുന്‍ റെഡ്ഡി' സംവിധായകനൊപ്പം

മറ്റു നാല് പ്രോജക്റ്റുകളും പ്രഭാസിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്

prabhas 25 to be directed by sandeep reddy vanga titled spirit
Author
Thiruvananthapuram, First Published Oct 7, 2021, 12:21 PM IST

'ബാഹുബലി' (Baahubali) ഫ്രാഞ്ചൈസിക്കു ശേഷം ഇന്ത്യന്‍ സിനിമാ വ്യവസായത്തിലെ തന്നെ ഏറ്റവും താരമൂല്യമുള്ള അഭിനേതാക്കളിലൊരാളാണ് പ്രഭാസ് (Prabhas). അദ്ദേഹത്തിന്‍റെ കരിയറിലെ 25-ാം ചിത്രത്തിന്‍റെ (Prabhas 25) പ്രഖ്യാപനം ഇന്നുണ്ടാവുമെന്ന് നേരത്തേ അറിയിപ്പുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ടൈറ്റില്‍ ഉള്‍പ്പെടെ ഈ പ്രോജക്റ്റ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.

'അര്‍ജുന്‍ റെഡ്ഡി'യും അതിന്‍റെ ബോളിവുഡ് റീമേക്ക് ആയിരുന്ന 'കബീര്‍ സിംഗും' ഒരുക്കിയ സന്ദീപ് റെഡ്ഡി വാങ്ക (Sandeep Reddy Vanga) സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'സ്‍പിരിറ്റ്' (Spirit) എന്നാണ് പേരിട്ടിരിക്കുന്നത്. സന്ദീപിന്‍റെ മൂന്നാമത്തെ ചിത്രമാണിത്. ടി സിരീസും യുവി ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നിവ കൂടാതെ വിദേശഭാഷകളിലുമായി ആകെ എട്ട് ഭാഷകളിലാണ് ചിത്രം ഒരുങ്ങുക. 

അതേസമയം മറ്റു നാല് പ്രോജക്റ്റുകളും പ്രഭാസിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. രാധാ കൃഷ്‍ണ കുമാറിന്‍റെ പിരീഡ് റൊമാന്‍റിക് ചിത്രം 'രാധേ ശ്യാം', 'കെജിഎഫ്' സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'സലാര്‍', ഓം റാവത്തിന്‍റെ മിത്തോളജിക്കല്‍ ചിത്രം 'ആദിപുരുഷ്', 'മഹാനടി' സംവിധായകന്‍ നാഗ് അശ്വിന്‍റെ പുതിയ ചിത്രം എന്നിവയാണ് ഇവ. 

Follow Us:
Download App:
  • android
  • ios