Asianet News MalayalamAsianet News Malayalam

കെജിഎഫിനെ വെല്ലുമോ ബ്രഹ്മാണ്ഡ ചിത്രം സലാർ, ഏറ്റവും പുതിയ വിശേഷങ്ങൾ അറിയാം! ഒപ്പം പ്രഭാസിനൊരു പിറന്നാൾ സമ്മാനം

ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഹോംബാലെ ഫിലിംസിന്റെ ബ്രഹ്മാണ്ഡ ചിത്രം 'സലാർ' ഡിസംബർ 22 ന് ലോകമൊട്ടാകെ റിലീസ് ചെയ്യും

Prabhas new movie salaar latest updates birthday gift movie poster release date all details asd
Author
First Published Oct 23, 2023, 4:29 PM IST

പ്രഭാസിന് പിറന്നാൾ ആശംസകൾ നേർന്ന് ഹോംബാലെ ഫിലിംസ് തങ്ങളുടെ പുതിയ പാൻ ഇന്ത്യൻ ചിത്രമായ 'സലാർ'ന്റെ സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കി. വിട്ടുവീഴ്ചയില്ലാത്ത, കരുണയില്ലാത്ത രാജാവിന്റെ സൈന്യാധിപൻ സലാർ എന്ന തലക്കെട്ടോടെയാണ് ആശംസ നേർന്നിരിക്കുന്നത്. പ്രഭാസിന്റെ ക്യാരക്ടർ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കെ ജി എഫിനു ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ വരുന്ന സലാറിൽ പ്രഭാസാണ് നായകൻ. ഈ വർഷം ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഹോംബാലെ ഫിലിംസിന്റെ ബ്രഹ്മാണ്ഡ ചിത്രം 'സലാർ' ഡിസംബർ 22 ന് ലോകമൊട്ടാകെ റിലീസ് ചെയ്യും.

'നായകൻ ഞാനാ, നിങ്ങള്‍ വെറും ഗസ്റ്റ് റോൾ!'; ചീനാ ട്രോഫി പറയുന്ന കഥയെന്ത്? രസകരമായ ടീസര്‍ നൽകുന്ന സൂചന ഇങ്ങനെ

തെന്നിന്ത്യൻ ആക്ഷൻ സൂപ്പർസ്റ്റാർ പ്രഭാസും മലയാളികളുടെ സ്വന്തം ഹിറ്റ് മേക്കർ സൂപ്പർ സ്റ്റാർ പൃഥ്വിരാജും ഒന്നിക്കുന്നത് കൊണ്ടുതന്നെ ഇന്ത്യയൊട്ടാകെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന ബ്രാൻഡ് നെയിം ആയി മാറുന്ന പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിലെത്തുന്നതോടെ പ്രതീക്ഷയും ഇരട്ടിയായിട്ടുണ്ട്.

Prabhas new movie salaar latest updates birthday gift movie poster release date all details asd

ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ഹോംബാലെ ഫിലിംസും ഹിറ്റ്‌ സംവിധായകനും കെ ജി എഫിന് ശേഷം വീണ്ടും ഒന്നിക്കുകയാണ്. അത് കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളം ഉയർന്നിരിക്കുകയാണ്. കെ ജി എഫ് സംവിധാനം ചെയ്ത ഏറ്റവും വലിയ ആക്ഷൻ സംവിധായകൻ പ്രശാന്ത് നീൽ, ബാഹുബലിക്ക് ശേഷം ഈ കാലഘട്ടത്തിലെ എക്കാലത്തെയും വലിയ ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെട്ടേക്കാവുന്ന ഏറ്റവും വലിയ ആക്ഷൻ ചിത്രമായാണ് സലാർ ഒരുക്കിയിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ ഇന്ത്യൻ ചിത്രമായിരിക്കും സലാർ.

ആരാധകരുടെ കാത്തിരിപ്പിനുള്ള സമ്മാനമായി ഹോംബാലെ ഫിലിം ഹൗസിൽ നിന്നുള്ള ചിത്രത്തിന്റെ ടീസർ ജൂലൈ 6 ന് റിലീസ് ചെയ്തിരുന്നു. മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്. അത് എല്ലാ ഭാഷകൾക്കും ഒരു ടീസറായിരുന്നു. സലാറിൽ പ്രഭാസ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കും എന്നും അതിലൊന്ന് നെഗറ്റീവ് കഥാപാത്രമാണെന്നും നേരത്തെ റിപ്പോർട്ടുകൾ എത്തിയിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ് വില്ലൻ വേഷത്തിലായിരിക്കും എത്തുക എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മികച്ച കഥാപാത്രങ്ങളെ ആരാധകർക്ക് സമ്മാനിച്ച പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ മികച്ച ഒരു കഥാപാത്രം ആയിരിക്കും വർധരാജ മന്നാർ.

കെ ജി എഫ് 2, കാന്താര തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളിലൂടെ 2022 വർഷം ഭരിച്ചതിന് ശേഷം, ബോക്‌സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ പോകുന്ന ഹോംബാലെ ഫിലിംസിന്റെ അടുത്ത വലിയ പ്രോജക്റ്റാണ് 'സലാർ'. റിലീസിന് തയ്യാറെടുക്കുമ്പോൾ, ഈ മെഗാ - ആക്ഷൻ പായ്ക്ക് ചിത്രത്തിന്റെ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള ആവേശത്തിന്റെ കൊടുമുടിയിലാണ് സിനിമാപ്രേമികൾ. 

സലാറിൽ പ്രഭാസ് - പൃഥ്വിരാജ് സുകുമാരൻ, കൂട്ടുകെട്ടിന് പുറമെ ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ, പി ആർ ഒ. മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ പ്രൊമോഷൻസ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് , മാർക്കറ്റിംഗ് ബിനു ബ്രിങ്ഫോർത്ത് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios