ശ്രുതി ഹാസനാണ് സലാറില്‍ പ്രഭാസിന്‍റെ നായികയാവുന്നത്. പ്രഭാസിനൊപ്പം ആദ്യമായാണ് ശ്രുതി അഭിനയിക്കുന്നത്.

'കെജിഎഫ്' സംവിധായകന്‍ പ്രശാന്ത് നീല്‍ പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'സലാറി'ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ഏപ്രില്‍ 14നാണ് ചിത്രത്തിന്‍റെ ആഗോള തിയട്രിക്കല്‍ റിലീസ്. 

കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് സലാറിന്‍റെയും നിര്‍മ്മാണം. ഹൊംബാളെ ഫിലിംസ് തന്നെ നിര്‍മ്മിക്കുന്ന കെജിഎഫ് 2ന്‍റെ റിലീസ് തീയതി ജനുവരി അവസാനം പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം ജൂലൈ 16 ആണ് കെജിഎഫ് 2ന്‍റെ റിലീസ് തീയതി.

ശ്രുതി ഹാസനാണ് സലാറില്‍ പ്രഭാസിന്‍റെ നായികയാവുന്നത്. പ്രഭാസിനൊപ്പം ആദ്യമായാണ് ശ്രുതി അഭിനയിക്കുന്നത്. മധു ഗുരുസ്വാമിയാണ് പ്രതിനായക വേഷത്തില്‍ എത്തുന്നത്. ഹൈദരാബാദ് രാമ നായിഡു സ്റ്റുഡിയോസില്‍ ആരംഭിച്ച ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ പാക്കപ്പ് ആയിരുന്നു.

Scroll to load tweet…

അതേസമയം സലാറിനൊപ്പം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയാണ് പ്രഭാസ്. രാധാകൃഷ്‍ണ കുമാര്‍ സംവിധാനം ചെയ്യുന്ന പിരീഡ് റൊമാന്‍റിക് ഡ്രാമ ചിത്രം 'രാധേ ശ്യാം', നാഗ് അശ്വിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന, ഇനിയും പേരിട്ടിട്ടില്ലാത്ത സയന്‍സ് ഫിക്ഷന്‍ ചിത്രം, ഓം റാവത്ത് സംവിധാനം ചെയ്യുന്ന ബഹുഭാഷാ മിത്തോളജിക്കല്‍ 3ഡി ചിത്രം ആദിപുരുഷ് എന്നിവയാണ് സലാര്‍ കൂടാതെ പ്രഭാസിന്‍റേതായി വരാനിരിക്കുന്ന പ്രോജക്ടുകള്‍. ഇവയെല്ലാം ബിഗ് ബജറ്റുകളാണ്. ഈ മൂന്ന് ചിത്രങ്ങളുടെ മുതല്‍മുടക്ക് മാത്രം 1000 കോടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.