ഗോവയില്‍ നടക്കാനിരുന്ന രാജ്യാന്തര ചലച്ചിത്രോത്സവം മാറ്റിവെച്ചു.

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം നീട്ടിവച്ചു. കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അടുത്ത വര്‍ഷം ജനുവരി 16 മുതല്‍ 24 വരെയാകും ചലച്ചിത്രോത്സവം നടക്കുക. നവംബര്‍ 20 മുതല്‍ 28വരെയായിരുന്നു നേരത്തെ ചലച്ചിത്രോത്സവം നിശ്ചയിച്ചിരുന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി ചര്‍ച്ച ചെയ്‍ത ശേഷമാണ് ചലച്ചിത്രോത്സവം മാറ്റാൻ തീരുമാനിച്ചത് എന്ന് പ്രകാശ് ജാവദേകര്‍ പറഞ്ഞു. കൊവിഡ് 19 ഭീതിയെ തുടര്‍ന്നാണ് തീരുമാനം. രാജ്യന്തര ചലചിത്രോത്സവത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും പ്രോടോകോളും അനുസരിച്ചാണ് നടത്തുക. വെര്‍ച്വലി ആയും നേരിട്ടും ചലച്ചിത്രോത്സവം നടത്താനാണ് തീരുമാനമെന്നും പ്രകാശ് ജാവദേകര്‍ പറഞ്ഞു.