Asianet News MalayalamAsianet News Malayalam

ശസ്ത്രക്രിയ കഴിഞ്ഞു; 'പൊന്നിയിന്‍ സെല്‍വന്‍' സെറ്റില്‍ തിരിച്ചെത്തി പ്രകാശ് രാജ്

ധനുഷ് നായകനാവുന്ന 'തിരുചിട്രംബല'ത്തിന്‍റെ ചെന്നൈ ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടെ ഈ മാസം പത്താം തീയതി ആയിരുന്നു സംഭവം

prakash raj back to ponniyin selvan shooting after surgery
Author
Thiruvananthapuram, First Published Aug 18, 2021, 10:44 AM IST

സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ പരിക്കില്‍ നിന്ന് മോചിതനായി പ്രകാശ് രാജ്. ജോലിയില്‍ തിരികെ പ്രവേശിക്കുകയാണെന്നും 'പൊന്നിയിന്‍ സെല്‍വനി'ല്‍ ജോയിന്‍ ചെയ്യുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കാര്‍ത്തിക്കും മണി രത്നത്തിനുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടുള്ളതാണ് ട്വീറ്റ്.

ധനുഷ് നായകനാവുന്ന 'തിരുചിട്രംബല'ത്തിന്‍റെ ചെന്നൈ ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടെ ഈ മാസം പത്താം തീയതി ആയിരുന്നു സംഭവം. ചിത്രീകരണത്തിനിടെ വീണ് പരിക്കേല്‍ക്കുകയായിരുന്നു. വീഴ്ചയില്‍ കൈയിലാണ് പ്രകാശ് രാജിനു പരിക്കേറ്റത്. ചെന്നൈയില്‍ തന്നെയുള്ള ഒരു ആശുപത്രിയിലേക്ക് ആദ്യം കൊണ്ടുപോയെങ്കിലും പിന്നീട് ഹൈദരാബാദിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ പ്രമുഖ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ: ഗുരവ റെഡ്ഡിയാണ് പ്രകാശ് രാജിനെ ചികിത്സിച്ചത്. തുടര്‍ന്ന് ശസ്ത്രക്രിയക്കും വിധേയനായി.

നെറ്റ്ഫ്ളിക്സിന്‍റെ തമിഴ് ആന്തോളജി ചിത്രം 'വരസ'യില്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്‍ത 'എതിരി'യാണ് പ്രകാശ് രാജിന്‍റേതായി അവസാനം പുറത്തെത്തിയ ചിത്രം. മണി രത്നത്തിന്‍റെ ബിഗ് ബജറ്റ് ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍' കൂടാതെ ധനുഷിനൊപ്പം 'തിരുചിട്രംബലം', കെജിഎഫ് 2, പുഷ്‍പ, അണ്ണാത്തെ, എനിമി, സര്‍ക്കാരു വാരി പാട്ട തുടങ്ങിയ വന്‍ പ്രോജക്റ്റുകളിലൊക്കെ പ്രകാശ് രാജ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios