Asianet News MalayalamAsianet News Malayalam

‘ഉത്തരവാദിത്വമുള്ള ഭരണം’; മുഖ്യമന്ത്രിയെ പ്രശംസിച്ച് പ്രകാശ് രാജ്

‘ഉത്തരവാദിത്വമുള്ള ഭരണം. ഒരു പാട് പേര്‍ക്ക് നിങ്ങള്‍ പ്രചോദനമാകട്ടെ’, എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. പിണറായി വിജയന്റെ ട്വീറ്റും താരം ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. 
 

prakash raj praises kerala government
Author
Chennai, First Published May 8, 2021, 9:06 AM IST

കൊവിഡ് രണ്ടാം തരം​ഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെയ് 8 മുതല്‍ 16 വരെ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേരളാ സർക്കാർ. ഈ സാഹചര്യത്തിൽ ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇപ്പോഴിതാ ആ തീരുമാനത്തെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്. ഉത്തരവാദിത്വമുള്ള ഭരണമാണെന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.

‘ഉത്തരവാദിത്വമുള്ള ഭരണം. ഒരു പാട് പേര്‍ക്ക് നിങ്ങള്‍ പ്രചോദനമാകട്ടെ’, എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. പിണറായി വിജയന്റെ ട്വീറ്റും താരം ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. 

‘ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ആഹാരം എത്തിക്കാന്‍ വേണ്ടുന്ന നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ആഹാരം വീട്ടിലെത്തിച്ച് നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും. ജനകീയ ഹോട്ടലുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം ആരംഭിക്കും‘, എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios