Asianet News MalayalamAsianet News Malayalam

'എന്നെ സര്‍പ്രൈസ് ചെയ്യിച്ച സ്‌ക്രിപ്റ്റ്'; കോട്ടയം നസീറിന്റെ തിരക്കഥയെക്കുറിച്ച് പൃഥ്വിരാജ്

"നാദിര്‍ഷക്ക ആദ്യസിനിമ എന്നെ വച്ച് ചെയ്തു. ഇപ്പോള്‍ ഷാജോണ്‍ ചേട്ടന്‍. കോട്ടയം നസീര്‍ ഒരു സ്‌ക്രിപ്റ്റ് എന്നോട് പറഞ്ഞിട്ടുണ്ട്."

prithviraj about kottayam nazeers script
Author
Thiruvananthapuram, First Published Aug 29, 2019, 5:57 PM IST

കോട്ടയം നസീര്‍ അവതരിപ്പിച്ച ഒരു തിരക്കഥ തന്നെ അത്ഭുതപ്പെടുത്തിയെന്ന് പൃഥ്വിരാജ്. മിമിക്രി രംഗത്തുനിന്ന് സിനിമാ സംവിധാന മേഖലയിലേക്ക് വരുന്ന പലരും ആദ്യ സിനിമയില്‍ തന്നെ നായകനാക്കുന്നതിന്റെ സന്തോഷം പങ്കുവെക്കുന്നതിനിടെയാണ് കോട്ടയം നസീര്‍ പറഞ്ഞ കഥയെക്കുറിച്ചും പൃഥ്വി ആവേശത്തോടെ സംസാരിച്ചത്. 'ബ്രദേഴ്‌സ് ഡേ' ടീമിന്റെ ഗെറ്റ് ടുഗെതര്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

'മലയാളസിനിമയില്‍ മിമിക്രി രംഗത്തുനിന്ന് കടന്നുവരുന്ന സംവിധായകരെല്ലാം ആദ്യസിനിമ പൃഥ്വിരാജിനെ നായകനാക്കി ചെയ്യണം എന്നത് ഒരു നിയമമായിത്തന്നെ പ്രഖ്യാപിക്കുകയാണെന്ന് തോന്നുന്നു. നാദിര്‍ഷക്ക ആദ്യസിനിമ എന്നെ വച്ച് ചെയ്തു. ഇപ്പോള്‍ ഷാജോണ്‍ ചേട്ടന്‍. കോട്ടയം നസീര്‍ ഒരു സ്‌ക്രിപ്റ്റ് എന്നോട് പറഞ്ഞിട്ടുണ്ട്. നസീറിക്കയ്ക്ക് ഒന്നും തോന്നരുത്, നസീറിക്കയെ കണ്ടാല്‍ അങ്ങനെയൊരു സ്‌ക്രിപ്റ്റ് എഴുതാന്‍ പറ്റുമെന്ന് തോന്നില്ല. എന്നെ സര്‍പ്രൈസ് ചെയ്ത സ്‌ക്രിപ്റ്റുകളില്‍ ഒന്നായിരുന്നു', വേദിക്ക് സമീപം നിന്നിരുന്ന കോട്ടയം നസീറിനെ ചൂണ്ടി പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തില്‍ നാല് നായികമാരാണ് ഉള്ളത്. ഐശ്വര്യലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഹൈമ എന്നിവര്‍. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലാല്‍, ധര്‍മജന്‍ ബോല്‍ഗാട്ടി തുടങ്ങിയവരും പ്രധാന റോളുകളില്‍ എത്തുന്നു. കോമഡിയും ആക്ഷനും റൊമാന്‍സും ചേര്‍ന്ന കുടുംബചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഓണത്തിന് തീയേറ്ററുകളിലെത്തും.

Follow Us:
Download App:
  • android
  • ios