ലൂസിഫറിന്റെ രണ്ടാം ഭാഗം ആര്‍ക്കാണ് സമര്‍പ്പിക്കുന്നത് എന്ന് വെളിപ്പെടുത്തി പൃഥ്വിരാജ്.

മലയാളത്തില്‍ ആദ്യമായി, 200 കോടി ക്ലബ്ലില്‍ എത്തിയ ചിത്രമാണ് ലൂസിഫര്‍. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാനും പൃഥ്വിരാജ് പ്രഖ്യാപിച്ചിട്ടുണ്ട്. എമ്പുരാൻ ഭരത് ഗോപിക്ക് സമര്‍പ്പിക്കുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു.

മലയാളത്തിലെ വലിയ നടന്മാരിൽ ഒരാൾ. അങ്ങയെക്കുറിച്ച് കുറച്ചേ എനിക്ക് അറിയൂ. അതും നമ്മൾ തമ്മിൽ പരിചയപ്പെട്ട സമയങ്ങളിൽ. അങ്ങയുടെ മകനും ഞാനും തമ്മിൽ സഹോദരങ്ങൾ തമ്മിലുള്ള ബന്ധം മാത്രമല്ല, തിരക്കഥാകൃത്തായും സംവിധായകനായും അടുത്തറിയാം. എമ്പുരാൻ അങ്ങേയ്ക്ക് ആണ്- ഭരത് ഗോപിയുടെ ചരമവാര്‍ഷിക ദിനത്തില്‍ പൃഥ്വിരാജ് എഴുതി.