കാവും ഇല്ലവുമായി ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം എന്നാണ് മോഷൻ പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്.
നടി ഐശ്വര്യ ലക്ഷ്മി നായികയാകുന്ന 'കുമാരി' എന്ന ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. പൃഥ്വിരാജിനെ നായകനാക്കി രണം എന്ന ചിത്രം ഒരുക്കിയ നിർമൽ സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണത്തിന് ശേഷം നിർമൽ സഹദേവ് ഒരുക്കുന്ന പുതിയ ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ദി ഫ്രെഷ് ലൈം സോഡാസിൻ്റെ ബാനറിൽ നിർമൽ സഹദേവ്, ജിജു ജോൺ, ജേക്സ് ബിജോയ്, ശ്രീജിത്ത് സാരംഗ് എന്നിവർ ചേർന്നാണ്.
ഭയവും അതോടൊപ്പം അമ്പരപ്പും ആകാംഷയും ഉളവാക്കുന്ന തരത്തിലാണ് മോഷൻ പോസ്റ്റർ. വിളക്കേന്തി നിൽക്കുന്ന ഐശ്വര്യ ലക്ഷ്മിയെയും പോസ്റ്ററിൽ കാണാൻ സാധിക്കും. കാവും ഇല്ലവുമായി ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം എന്നാണ് മോഷൻ പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. ദുരൂഹതകളുണർത്തുന്ന കഥാഗതിയും ചിത്രത്തിലുണ്ടെന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു.
#KUMARI Their promise. Her nightmare. It’s a privilege for Prithviraj Productions to be presenting this fascinating...
Posted by Prithviraj Sukumaran on Wednesday, 25 November 2020
ജേക്സ് ബിജോയ് ആണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിഗ്‌മെ ടെൻസിംഗ് ആണ്. ജയൻ നമ്പ്യാരാണ് ചീഫ് അസോസിയേറ്റ്. ശ്രീജിത്ത് സാരംഗ് എഡിറ്റിംഗ് നിർവ്വഹിക്കുന്നു. ഹാരിസ് ദേശമാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Nov 25, 2020, 8:42 PM IST
Post your Comments