വിജയ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ബിഗില്‍. ഫുട്ബോള്‍ പരിശീലകനായിട്ടാണ് ചിത്രത്തില്‍ വിജയ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു തകര്‍പ്പൻ പോസ്റ്റര്‍ പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നു.

ബിഗിലില്‍ മികച്ച ആക്ഷൻ രംഗങ്ങളുണ്ടാകുമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.  ബിഗിലില്‍ നയൻതാരയാണ് നായിക.സര്‍ക്കാര്‍ എന്ന സിനിമയുടെ വൻ വിജയത്തിനു ശേഷം വിജയ് നായകനാകുന്ന ബിഗില്‍ കേരളത്തില്‍ എത്തിക്കുന്നത് പൃഥ്വിരാജ് ആണ്.  ബിഗിലിന്റെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈക്ക്  ലഭിച്ച ട്രെയിലര്‍ എന്ന റെക്കോര്‍ഡും ചിത്രം സ്വന്തമാക്കി. ഷാരൂഖ് ഖാന്റെ സീറോയുടെ ട്രെയിലറിനെയാണ് ബിഗില്‍ പിന്തള്ളിയത്.