Asianet News MalayalamAsianet News Malayalam

മലയാളത്തിലെ ആദ്യ ഹൈബ്രിഡ് റിലീസ് ആവാന്‍ പൃഥ്വിരാജിന്‍റെ 'ഭ്രമം'; തിയറ്ററുകളിലും ഒടിടിയിലും ഒരുമിച്ച്

ഹൈബ്രിഡ് റിലീസ് മാതൃകയില്‍ അടുത്തിടെ റിലീസ് ചെയ്യപ്പെട്ട ബോളിവുഡ് ചിത്രം സല്‍മാന്‍ ഖാന്‍റെ 'രാധെ' ആണ്

prithviraj starring bhramam to be first hybrid release in malayalam
Author
Thiruvananthapuram, First Published Sep 16, 2021, 10:40 PM IST

തിയറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമിലും സിനിമ ഒരേ ദിവസം റിലീസ് ചെയ്യുന്ന 'ഹൈബ്രിഡ് റിലീസ്' മാതൃക മലയാളത്തിലേക്കും. ഹോളിവുഡിലും ബോളിവുഡിലുമൊക്കെ ഇതിനുമുന്‍പ് പരീക്ഷിച്ചിട്ടുള്ള രീതിയില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ആദ്യ മലയാളചിത്രം പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്‍ത 'ഭ്രമം' ആണ്. ജിസിസി രാജ്യങ്ങളില്‍ തിയറ്റര്‍ റിലീസ് ആണ് ചിത്രം. അതേദിവസം തന്നെ ഇന്ത്യയുള്‍പ്പെടെയുള്ള മറ്റു പ്രദേശങ്ങളില്‍ ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെയും ചിത്രം എത്തും. യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ ദുബൈയില്‍ എത്തിയ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

"ഭ്രമം ജിസിസിയില്‍ തിയറ്റര്‍ റിലീസ് ആണ്. മറ്റു പ്രദേശങ്ങളില്‍ ഒടിടി റിലീസുമാണ്, ആമസോണ്‍ പ്രൈമിലൂടെ. കൗതുകകരമായ ഒരു കാര്യമാണ് അത്. പ്രേക്ഷകരോട് നമ്മള്‍ പറയുകയാണ്, സിനിമ ലഭ്യമാണ്. എവിടെയാണ് നിങ്ങള്‍ക്കത് കാണാന്‍ താല്‍പര്യമെന്ന്. പാശ്ചാത്യരാജ്യങ്ങളില്‍ അത് നടന്നുകഴിഞ്ഞു, രണ്ട് മൂന്ന് വര്‍ഷം മുന്‍പ് തന്നെ. പ്രധാന ചിത്രങ്ങള്‍ ഒരേദിവസം തിയറ്ററുകളിലും ഒടിടിയിലും റിലീസ് ആയിട്ടുണ്ട്. ചലച്ചിത്ര വ്യവസായത്തെ സംബന്ധിച്ച് ആവേശകരമായ ഭാവിയാണ് വരാനിരിക്കുന്നത്", ഒക്ടോബര്‍ ആദ്യ വാരമോ രണ്ടാം വാരമോ ചിത്രത്തിന്‍റെ റിലീസ് ഉണ്ടാവുമെന്നും റിലീസ് തീയതി ഉടനെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോളിവുഡില്‍ പോയ വര്‍ഷങ്ങളില്‍ വന്ന ഹൈബ്രിഡ് റിലീസ് മാതൃകയില്‍ അടുത്തിടെ റിലീസ് ചെയ്യപ്പെട്ട ബോളിവുഡ് ചിത്രം സല്‍മാന്‍ ഖാന്‍റെ 'രാധെ' ആണ്. ആഗോള തിയറ്റര്‍ റിലീസ് ഉണ്ടായിരുന്ന ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ടത് ഡയറക്റ്റ് ഒടിടി റിലീസ് ആയി സീ 5 എന്ന പ്ലാറ്റ്ഫോമിലൂടെയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios