'എമ്പുരാന്‍': പൃഥ്വിയും സംഘവും യുകെയില്‍

കൊച്ചിയില്‍ സിനിമയ്ക്ക് വേണ്ടിയുള്ള സെറ്റ് വര്‍ക്ക് പുരോഗമിക്കുന്നു

prithviraj sukumaran and his empuraan team are at uk for location scouting mohanlal murali gopy lyca productions nsn

കൊവിഡ് കാലത്ത് നീണ്ടുപോയ ചിത്രങ്ങളുടെ കൂട്ടത്തില്‍ പെടുന്ന എമ്പുരാന്‍. 2019 ല്‍ ലൂസിഫര്‍ വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം അണിയറക്കാര്‍ക്ക് ആരംഭിക്കാന്‍ കഴിഞ്ഞത് ഒക്ടോബര്‍ 5 ന് ആണ്. ദില്ലി- ഹരിയാന അതിര്‍ത്തിയിലെ ഫരീദാബാദില്‍ തുടങ്ങിയ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് നാട്ടില്‍ എത്തിയതിന് ശേഷം ലൊക്കേഷന്‍ ഹണ്ടിനായി യുകെയില്‍ എത്തിയിരിക്കുകയാണ് പൃഥ്വിയും സംഘവും. ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം കൊച്ചിയില്‍ സിനിമയ്ക്ക് വേണ്ടിയുള്ള സെറ്റ് വര്‍ക്ക് പുരോഗമിക്കുന്നുണ്ട്. കൊച്ചിയിലെ ചിത്രീകരണം ആറ് മാസത്തോളമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ലൊക്കേഷന്‍ തിരയുന്നതിന്‍റെ ഭാഗമായി പൃഥ്വിരാജ് ദുബൈയിലും എത്തിയിരുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം ആവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എമ്പുരാന്‍റെ അടുത്ത ഷെഡ്യൂള്‍ ജനുവരിയിലാണ് ആരംഭിക്കുക. യുഎസ്, യുകെ, അബുദബി എന്നിവിടങ്ങളിലാവും ഷൂട്ടിംഗ്. എമ്പുരാന്‍റെ യുഎസ് ഷെഡ്യൂളില്‍ ടൊവിനോ തോമസും ഉണ്ടാവുമെന്നാണ് അറിയുന്നത്. 

 

ചിത്രീകരിക്കുന്ന ലൊക്കേഷനുകളുടെ കാര്യം പരിഗണിക്കുമ്പോള്‍ ആഗോളമാണ് എമ്പുരാന്‍. ഇരുപതോളം വിദേശ രാജ്യങ്ങളില്‍ സിനിമയ്ക്ക് ചിത്രീകരണമുണ്ട്. റഷ്യയും ഒരു പ്രധാന ലൊക്കേഷനാണ്. വലിയ മുതല്‍മുടക്കില്‍ എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യമാണ്. നിരവധി വിദേശ താരങ്ങളും ഇൻഡ്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ : അഭിനയം പൊളിയല്ലേ, നല്ല ശമ്പളവും വേണം; പ്രതിഫലം കൂട്ടി എസ് ജെ സൂര്യ, തെലുങ്കില്‍ ബോളിവുഡ് താരങ്ങളെയും മറികടന്നു

Latest Videos
Follow Us:
Download App:
  • android
  • ios