Asianet News MalayalamAsianet News Malayalam

'സിനിമയിലെ ആശുപത്രി സാങ്കല്‍പികം'; 'ഡ്രൈവിംഗ് ലൈസന്‍സി'ലെ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പൃഥ്വിരാജ്‌

ചിത്രത്തിൽ അഹല്യ ആശുപത്രിയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി മുമ്പാകെ നേരത്തേ പൃഥ്വിരാജ് ഖേദപ്രകടനം നടത്തിരുന്നു.  

Prithviraj Sukumaran apologizes Ahalia hospital Driving Licence
Author
Kochi, First Published Jan 30, 2020, 4:50 PM IST

കൊച്ചി: ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിലൂടെ അഹല്യ ആശുപത്രിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പരസ്യമായി മാപ്പ് പറഞ്ഞ് നടൻ പൃഥ്വിരാജ്. ചിത്രത്തിൽ അഭിനയിക്കുമ്പോഴോ ഡബ്ബിങ് സമയത്തോ അഹല്യ എന്ന പേരിൽ ആശുപത്രി ഉണ്ടായിരുന്നതായി അറിയില്ലായിരുന്നുവെന്നും സിനിമയിൽ പരാമർശിക്കപെട്ട അഹല്യ എന്ന ആശുപത്രി തികച്ചും സാങ്കല്പികം മാത്രമായിരുന്നുവെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. അഹല്യ ഗ്രൂപ്പിന്റെ ഉടമസ്ഥതയോടും സ്റ്റാഫ് അംഗങ്ങളോടും ചികിത്സ തേടിയിട്ടുള്ള തേടാൻ പോകുന്ന എല്ലാവരോടും മാപ്പ് ചോദിക്കുന്നതായും താരം കൂട്ടിച്ചേർത്തു.

ചിത്രത്തിൽ അഹല്യ ആശുപത്രിയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി മുമ്പാകെ നേരത്തേ പൃഥ്വിരാജ് ഖേദപ്രകടനം നടത്തിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രൈവിങ് ലൈസൻസ് എന്ന് ചിത്രത്തിന്റെ നായകനും സഹനിർമാതാവുമായ പൃഥിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ മാപ്പപേക്ഷയുമായി എത്തിയിരിക്കുന്നത്.

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

നമസ്കാരം.

ഞാൻ അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്ത ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിൽ അഹല്യ എന്ന് പേരുള്ള ഒരു ഹോസ്പിറ്റലിനെ കുറിച്ച് കഥയുടെ ആവശ്യകതയുടെ അടിസ്ഥാനത്തിൽ മോശമായി പരാമർശിക്കുക ഉണ്ടായി. ഈ സീനിൽ അഭിനയിക്കുമ്പോഴോ പിന്നീട് ഡബ്ബിങ് സമയത്തോ അഹല്യ എന്ന പേരിൽ വലിയ പാരമ്പര്യം ഉള്ള ഒരു ഹെൽത്ത് കെയർ ഇന്സ്ടിട്യൂഷൻ ഇന്ത്യയിലും പുറത്തും വർഷങ്ങങ്ങളായി പ്രവർത്തിച്ചു വരുന്നു എന്ന വസ്തുത എനിക്ക് വ്യക്തിപരമായി അറിവുള്ളതായിരുന്നതല്ല. 

അതുകൊണ്ടു തന്നെ ഈ സിനിമയിൽ പരാമർശിക്കപെട്ടിരിക്കുന്ന അഹല്യ എന്ന ഹോസ്പിറ്റൽ തികച്ചും സാങ്കല്പികം മാത്രം ആണ് എന്ന് പറഞ്ഞുകൊള്ളട്ടെ. എന്നാൽ ഇത്തരത്തിൽ ഉള്ള ഒരു പരാമർശം അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ഉടമസ്ഥതക്കും, സ്റ്റാഫ് അംഗങ്ങൾക്കും അവിടെ വർക്ക് ചെയ്യുന്ന ഡോക്ടർസിനും വലിയ രീതിയിൽ ഉള്ള വിഷമം ഉണ്ടാക്കി എന്ന് ഞാൻ മനസ്സിലാക്കുന്നു. അതുകൊണ്ടു തന്നെ, ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിലെ പ്രധാന നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും ഞാൻ അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ഉടമസ്ഥതയോടും, സ്റ്റാഫ് അംഗങ്ങൾക്കും, അവിടെ പ്രവർത്തിക്കുന്ന ഡോക്ടർസ്നോടും അവിടെ ചികിത്സ തേടിട്ടുള്ളതും തേടാൻ പോകുന്നതും ആയിട്ടുള്ള എല്ലാ വ്യക്തികളോടും മാപ്പു ചോദിക്കുന്നു. നന്ദി.

 

 

 

Follow Us:
Download App:
  • android
  • ios