ആരാധകന്‍റെ ട്രോളിന് സാക്ഷാല്‍ പൃഥിരാജ് തന്നെ മറുപടി നല്‍കിയിരിക്കുകയാണ്. മറുപടിയാകട്ടെ ട്വിറ്റര്‍ ലോകത്തില്‍ ഇതിനോടകം തന്നെ വന്‍ ഹിറ്റായിക്കഴിഞ്ഞു. 

മമ്മൂട്ടിക്കാണോ മോഹന്‍ലാലിനാണോ സൗന്ദര്യം കൂടുതല്‍, ഇവരില്‍ ആരാണ് ഏറ്റവും മികച്ച നടന്‍ തുടങ്ങി താരങ്ങളെ ചൊല്ലി ആരാധകര്‍ തമ്മില്‍ തല്ലുകൂടാത്ത വിഷയങ്ങള്‍ കുറവാണ്. എന്നാലിപ്പോളിതാ ഒരു ആരാധകന്‍റെ ട്രോളിന് സാക്ഷാല്‍ പൃഥിരാജ് തന്നെ മറുപടി നല്‍കിയിരിക്കുകയാണ്. മറുപടിയാകട്ടെ ട്വിറ്റര്‍ ലോകത്തില്‍ ഇതിനോടകം തന്നെ വന്‍ ഹിറ്റായിക്കഴിഞ്ഞു.

 ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത തന്‍റെ ചിത്രത്തിന് താഴെ മമ്മൂട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്ത യുവാവ് രാജുവേട്ടാ ഈ ഫോട്ടോ ഒക്കെ കാണുമ്പോള്‍ ആണ് ചേട്ടന്‍ ഇട്ടേക്കുന്ന ഫോട്ടോ ഒക്കെ എടുത്ത് കിണറ്റില്‍ ഇടാന്‍ തോന്നുന്നത് എന്നായിരുന്നു കമന്‍റ് ചെയ്തത്. എന്നാല്‍ ഈ കമന്‍റ് പോസ്റ്റ് ചെയ്ത് പൃഥിയിട്ട മറുപടി 'സത്യം'. എന്നായിരുന്നു. പൃഥിയുടെ മറുപടിക്ക് നിറഞ്ഞ കയ്യടിയാണ് ലഭിച്ചിരിക്കുന്നത്.