Asianet News MalayalamAsianet News Malayalam

'എത്ര ഭംഗിയുള്ള പാട്ടാണ് പാത്തൂ'; പ്രാർത്ഥനയുടെ ബോളിവുഡ് ​ഗാനത്തിന് അഭിനന്ദനവുമായി പൃഥ്വിരാജ്

മകളുടെ ​ബോളിവുഡ് ഗാനത്തിന് ഇന്ദ്രജിത്തും ആശംസയറിയിച്ചു.

prithviraj wish prarthana indrajith for her first bollywood song
Author
Kochi, First Published Oct 20, 2020, 9:04 PM IST

ഹിന്ദിയിൽ ആദ്യമായി പാടിയ പ്രാർത്ഥന ഇന്ദ്രജിത്തിന് അഭിനന്ദനവുമായി നടൻ പൃഥ്വിരാജ്. സമൂഹ മാധ്യമങ്ങളിലൂടെ ആയിരുന്നു താരം ആശംസ അറിയിച്ചത്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’ന് വേണ്ടിയാണ് ‘രേ ബാവ്‌‌രെ’ എന്ന പാട്ട് പ്രാർത്ഥന പാടിയിട്ടുള്ളത്.  

“എന്ത് മനോഹരമായ പാട്ടാണ് പാത്തൂ! ബിജോയ് നമ്പ്യാർ, ഗോവിദ് വസന്ത, ‘തായ്ഷി’ന്റെ മുഴുവൻ സംഘാംഗങ്ങൾക്കും എല്ലാ ആശംസകളും. നിങ്ങൾക്കായി ഒരു പാട്ട് ഇത്… പ്രാർത്ഥന ഇന്ദ്രജിത്തിന്റെ രേ ബാവ്‌‌രെ” പൃഥ്വിരാജ് കുറിച്ചു.

What a lovely track Paathu! ❤️ All the best to #BejoyNambiar, #GovindVasantha and the entire team of #Taish! Here’s a...

Posted by Prithviraj Sukumaran on Tuesday, 20 October 2020

മകളുടെ ​ബോളിവുഡ് ഗാനത്തിന് ഇന്ദ്രജിത്തും ആശംസയറിയിച്ചു.“പ്രാർത്ഥനയുടെ ഹിന്ദിയിലെ അരങ്ങേറ്റം! തായ്ഷ് എന്ന ചിത്രത്തിനായി ഗോവിന്ദ് വസന്ത സംഗീതം നൽകിയ രേ ബാവ്‌‌രെ എന്ന പുതിയ ഗാനം,” ഇന്ദ്രജിത്ത് കുറിച്ചു.

Prarthana’s vocal debut in Hindi! 🎤🎼 Check out the new song RE BAWREE.. composed by Govind Vasantha for the movie...

Posted by Indrajith Sukumaran on Tuesday, 20 October 2020

സീ5 സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രത്തിൽ ഗോവിന്ദ വസന്ത ഒരുക്കിയ ഗാനമാണ് പ്രാർത്ഥന ആലപിച്ചത്‌. ‘രേ ബാവ്‌രേ’ എന്ന ഗാനം പ്രാർത്ഥനയോടൊപ്പം ഗോവിന്ദും ചേർന്നാണ് ആലപിച്ചിരിക്കുന്നതും. സോളോ എന്ന സിനിമക്ക്‌ ശേഷം ബിജോയ്‌ നമ്പ്യാർ ഒരുക്കുന്ന സിനിമയാണ് തായിഷ്‌.

മോഹൻലാൽ എന്ന സിനിമയിലെ ‘ഞാൻ ജനിച്ചന്ന് കേട്ടോരു പേര്’ എന്ന ഗാനം ആലപിച്ചാണ് പ്രാർത്ഥന ശ്രദ്ധേയയാകുന്നത്‌. ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിലും പ്രാർത്ഥന പാടിയിട്ടുണ്ട്. ആദ്യമായാണ് ബോളിവുഡിൽ പ്രാർത്ഥന പാടുന്നത്.

Follow Us:
Download App:
  • android
  • ios