പോളണ്ടിലെ ക്രിസ്മസ് ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മോഹനും കുടുംബവും, വൈറലായി ചിത്രങ്ങള്‍. 

താരദമ്പതികളില്‍ ആരാധകര്‍ ഏറെയുള്ളവരാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. അതേപോലെ ഏറെ ആരാധകരുള്ള ദമ്പതികളാണ് പ്രിയയും നിഹാലും. പ്രിയയുടെ വിശേഷങ്ങളെല്ലാം നിരന്തരം വാര്‍ത്തകളാകാറുണ്ട്. അടുത്തിടെ പ്രിയയുടെ പിറന്നാളും കുഞ്ഞ് വേദുവിന്‍റെ പിറന്നാളുമടക്കമുള്ള വിശേഷങ്ങള്‍ പ്രിയ പങ്കുവച്ചിരുന്നു.

ഹാപ്പി ഫാമിലി എന്ന യൂട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുകയാണ് പ്രിയയും നിഹാലുമിപ്പോള്‍. കുടുംബത്തിലെ ഓരോ വിശേഷങ്ങളും യൂട്യൂബ് വ്ലോഗായി പോസ്റ്റ് ചെയ്യുന്നുണ്ട് ഇരുവരും. അടുത്തിടെ എല്ലാവരും ചേര്‍ന്ന് വിദേശത്ത് ക്രിസ്മസ് ആഘോഷിക്കുന്നതിന്‍റെ വ്ലോഗ് പുറത്തുവന്നിരുന്നു.

ഇന്ദ്രജിത്തും പൂര്‍ണിമയും പ്രിയയും നിഹാലും കുടുംബത്തോടൊപ്പം പോളണ്ടിലായിരുന്നു ക്രിസ്മസ് ആഘോഷിച്ചത്. ആഘോഷത്തിന്‍റെ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുകയാണ് യൂട്യൂബ് ചാനലിലൂടെ ഇരുവരും. തീരാത്ത ആഘോഷത്തിന്‍റെ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെയായി ആരാധകര്‍ ഏറ്റെടുക്കുകയാണ്.

Read More: നടന്‍ ബാലു വര്‍ഗീസ് വിവാഹിതനാവുന്നു; വധു എലീന കാതറിന്‍

View post on Instagram