Asianet News MalayalamAsianet News Malayalam

‘ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാൽ’: ഇതിൽ താൻ മൂന്നാം സ്ഥാനത്തെന്ന് പ്രിയദർശൻ

ഡയലോഗ് ഉൾപ്പെടുന്ന ഒരു വൈറൽ വീഡിയോ പങ്കുവച്ചാണ് പ്രിയദർശന്റെ കുറിപ്പ്. 

priyadarshan facebook post about vellanakalude nadu movie
Author
Kochi, First Published Jun 10, 2021, 9:19 AM IST

ലയാളത്തിലെ എവർ​ഗ്രീൻ സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നാണ് പ്രിയദർശൻ സംവിധാനം ചെയ്ത വെള്ളാനകളുടെ നാട്. ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും പോലെ തന്നെ അതിലെ സംഭാഷണങ്ങളും മലയാളികൾക്ക് സുപരിചിതമാണ്. പ്രത്യേകിച്ച് കുതിരവട്ടം പപ്പുവിന്റെ ‘ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാൽ’ എന്ന് തുടങ്ങുന്ന സംഭാഷണം. ഇന്നും മലയാളികളുടെ ചിരിയരങ്ങിന് ഈ ഡയലോ​ഗ് തരം​ഗം തന്നെയാണ്.  

ഇപ്പോഴിതാ ഈ ഡയലോ​ഗിന് കുറിച്ച് പറയുകയാണ് പ്രിയദർശൻ. മലയാള ഭാഷ ഉള്ളിടത്തോളം കാലം ഈ സംഭാഷണം ഓർ‌മിക്കപ്പെടുമെന്നാണ് പ്രിയദർശൻ പറയുന്നത്. ഡയലോഗ് ഉൾപ്പെടുന്ന ഒരു വൈറൽ വീഡിയോ പങ്കുവച്ചാണ് പ്രിയദർശന്റെ കുറിപ്പ്. ഒരാൾ വാഴക്കുല വെട്ടുന്നതും വീഴുന്നതും പിന്നീട് സുരക്ഷിതമായി  താഴെ എത്തുന്നതുമാണ് വീഡിയോയിലുള്ളത്.

‘മലയാള ഭാഷ ഉള്ളിടത്തോളം കാലം ഈ സംഭാഷണം, അത് പറഞ്ഞ പപ്പുവേട്ടനേയും അതെഴുതിയ ശ്രീനിവാസനെയും എക്കാലവും ഓർക്കും, അത് സംവിധാനം ചെയ്‌ത എനിക്ക് മൂന്നാം സ്ഥാനമേയുള്ളു’ എന്ന് പ്രിയദർശൻ കുറിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios