സത്യന്‍ അന്ദിക്കാടിന്‍റെ  മകന്‍ അനൂപ് സത്യന്‍റെ ചിത്രത്തിലൂടെ പ്രിയദര്‍ശന്‍റെ മകള്‍ കല്യാണി മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുകയാണ്. മകളുടെ ആദ്യ മലയാളചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് പ്രിയദര്‍ശന്‍ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് പ്രിയദര്‍ശന്‍ ആശംസയറിയിച്ചത്. 

''മകള്‍ കല്യാണിയുടെ ആദ്യ മലയാളചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. എല്ലാ മാതാപിതാക്കളും മക്കളുടെ വിജയത്തില്‍ സന്തോഷിക്കും അഭിമാനിക്കും. ഞാനും നിന്‍റെ അമ്മയും നിന്നെ സ്ക്രീനില്‍ കാണുന്നതില്‍ വളരെ അഭിമാനിക്കുന്നു, പ്രത്യേകിച്ച് ദുല്‍ഖര്‍ സല്‍മാനൊപ്പമാണെന്നതില്‍. അനൂപ് സത്യന്‍റെ ആദ്യ ചിത്രത്തിന് എന്‍റെ ആശംസകള്‍''

2017 ല്‍ തെലുങ്ക് ചിത്രമായ ഹലോയിലൂടെയായിരുന്നു കല്യാണിയുടെ അരങ്ങേറ്റം. ചിത്രലഹരി, രണനഗരം എന്നീ ചിത്രത്തിലും കല്യാണി വേഷമിട്ടു. ആദ്യതമിഴ് ചിത്രം ഹിറോയുടെ ചിത്രീകരണം പൂരോഗമിക്കുകയാണ്. പ്രിയദര്‍ശന്‍റെ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിലും കല്യാണി അഭിനയിക്കുന്നുണ്ട്.