രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ നടിയാണ് പ്രിയങ്ക ചോപ്ര. നിക് ജൊനാസ് ആണ് പ്രിയങ്കാ ചോപ്രയുടെ ഭര്‍ത്താവ്. പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും ഒരുമിച്ചുള്ള ഫോട്ടോകള്‍ പങ്കുവയ്‍ക്കാറുണ്ട്. ഇപോഴിതാ പ്രിയങ്ക ചോപ്രയുടെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.  പ്രിയങ്ക ചോപ്ര  തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വാലന്റൈൻ ആശംസകളുടെ ഫോട്ടോയാണ് ഇത്.

പ്രിയങ്ക ചോപ്ര ഇപോള്‍ തന്റെ ഭര്‍ത്താവിനെ മിസ് ചെയ്യുന്നതിനെ കുറിച്ചാണ് പറയുന്നത്. പ്രിയങ്ക ചോപ്ര ഇപോള്‍ ലണ്ടനിലും നിക്ക് ജൊനാസ് ലണ്ടനിലുമാണ് ഉള്ളത്. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് പ്രിയങ്ക ചോപ്ര ലണ്ടനിലെത്തിയത്.  ടെക്സ്റ്റ് ഫോര്‍ യു എന്ന സിനിമയാണ് പ്രിയങ്കാ ചോപ്ര ഇപോള്‍ ചിത്രീകരിക്കുന്നത്. തന്റെ ഫോട്ടോയാണ് പ്രിയങ്ക ഇപ്പോള്‍ ഷെയര് ചെയ്‍തിരിക്കുന്നത്. നിക്ക് ജൊനാസ് നീ ഇപ്പോള്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍, കപ്പിള്‍ ഓഫ് റോസസ് എന്നാണ് പ്രിയങ്ക ചോപ്ര എഴുതിയിരിക്കുന്നത്.

എന്റെ എപ്പോഴത്തെയും വാലന്റൈൻ, ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നായിരുന്നു പ്രിയങ്ക ചോപ്ര ആദ്യം ആശംസകള്‍ നേര്‍ന്നത്.

പ്രിയങ്ക, പ്രണയദിനാശംസകൾ  എല്ലാ ദിവസവും സന്തോഷവും സമാധാനവും ആണെന്നതിന് നന്ദിയെന്നായിരുന്നു നിക്ക് ജൊനാസിന്റെ ആശംസ.