കൊച്ചി: പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ അനുമതി. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചാകും ഷൂട്ടിംഗ്. നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമകളുടെ റിലീസിന് ശേഷമായിരിക്കും ഈ ചിത്രങ്ങൾ തിയ്യേറ്ററുകളിലെത്തുക. പുതിയ സിനിമകൾ തൽക്കാലം വേണ്ടെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ആദ്യ തീരുമാനം. 

പ്രതിഫല വിഷയത്തിൽ സഹകരിക്കാമെന്നറിയിച്ചുള്ള അമ്മ, ഫെഫ്ക സംഘടനകളുടെ കത്ത് ചർച്ച ചെയ്തതായും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതൃത്വം അറിയിച്ചു.