കൊച്ചി: തന്‍റെ ഖേദപ്രകടനം പ്രൊഡ്യൂസേഴ്സ്  അസോസിയേഷൻ സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും വിലക്ക് നീങ്ങുമെന്ന് കരുതുന്നുവെന്നും ഷെയ്ന്‍ നിഗം. ഈ മാസം 19 ന് ചേരുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി ഷെയ്ന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മുടങ്ങിയ മൂന്ന് സിനിമകളും പൂർത്തിയാക്കാൻ തയ്യാറാണ്.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നതനുസരിച്ച് ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കാം. പ്രശ്നപരിഹാരത്തിന് 'അമ്മ' സംഘടന ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രശ്നങ്ങള്‍ എല്ലാം അവസാനഘട്ടത്തിലേക്ക് എത്തുകയാണെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു. 

"