ജോജു നായകനായി എത്തി വൻ ഹിറ്റായ ജോസഫ് തമിഴിലേക്ക്.

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ജോസഫ് തമിഴിലേക്ക് എത്തുകയാണ്. ആര്‍ കെ സുരേഷ് നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

എം പത്മകുമാര്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോജു ചെയ്‍ത വേഷത്തില്‍ ആര്‍ കെ സുരേഷ് എത്തുന്നു. വിചിത്തിരൻ എന്ന് പേരിട്ട സിനിമയില്‍ രണ്ട് വ്യത്യസ്‍ത ഗെറ്റപ്പിലാണ് ആര്‍ കെ സുരേഷ് എത്തുന്നത്. ഷംന കാസിമും ചിത്രത്തിലുണ്ട്. ബാലയാണ് നിര്‍മാണം. ജി വി പ്രകാശ് കുമാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.