Asianet News MalayalamAsianet News Malayalam

‘ജീവിക്കാനുള്ള ഓട്ടത്തിൽ കരുതി ജീവിക്കണമെന്ന് ബോധ്യമാക്കിയ ആശുപത്രിവാസം’; കൊവിഡനുഭവം പങ്കുവെച്ച് ആർ എസ് വിമൽ

ആശുപത്രി ചികിത്സ കാലയളവിൽ തനിക്ക് പരിചരണം തന്ന എല്ലാ ആരോഗ്യപ്രവത്തകർക്കും അദ്ദേഹം നന്ദിയും അറിയിച്ചു.

r s vimal share covid experience
Author
Kochi, First Published May 9, 2021, 9:04 AM IST

കൊവിഡ് ഭേദമായ വിവരം പങ്കുവച്ച് സംവിധായകൻ ആർഎസ് വിമൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. കൊവിഡിനെക്കുറിച്ചുള്ള കേട്ടറിവ് ഒന്നുമല്ലെന്നും യാഥാർഥ്യം അതിഭീകരമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭാര്യയ്ക്കാണ് രോഗം ആദ്യം വന്നത്. തുടർന്ന് തനിക്കും. ആശുപത്രി ചികിത്സ കാലയളവിൽ തനിക്ക് പരിചരണം തന്ന എല്ലാ ആരോഗ്യപ്രവത്തകർക്കും അദ്ദേഹം നന്ദിയും അറിയിച്ചു.

ജീവിക്കാനുള്ള ഓട്ടത്തിൽ കരുതി വേണം ജീവിക്കാൻ എന്ന് ബോധ്യമാക്കിയ ആശുപത്രി വാസം. ഈ ഓടിയതൊക്കെ ഭക്ഷണതിന് വേണ്ടിയായിരുന്നല്ലോ, ഇപ്പോൾ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണെന്നും ആർ എസ് വിമൽ കുറിച്ചു. 

ആർ എസ് വിമലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് നെഗറ്റീവ് ആയി.കഴിഞ്ഞ രണ്ടാഴ്ച...കോവിഡിനെക്കുറിച്ച് കേട്ടറിഞ്ഞതൊക്ക ഒന്നുമല്ലന്ന്  ബോധ്യപ്പെട്ട ദിനരാത്രങ്ങൾ...മനസുകൊണ്ടും ശരീരം കൊണ്ടും തകർന്നു പോകുന്ന അവസ്ഥ.. ജീവിക്കാനുള്ള ഓട്ടത്തിൽ കരുതി വേണം ജീവിക്കാൻ എന്ന് ബോധ്യമാക്കിയ ആശുപത്രി വാസം...ഈ ഓടിയതൊക്കെ ഭക്ഷണതിന് വേണ്ടിയായിരുന്നല്ലോ.. ഇപ്പോൾ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്.. അതാണ് കോവിഡ്.
ഭാര്യക്കാണ് ആദ്യം വന്നത്...പിന്നീട് എനിക്കും... നമ്മൾ എത്ര മുൻകരുതൽ എടുത്താലും പണി കിട്ടാൻ വളരെ എളുപ്പമാണ്.തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ പ്രിയ സഹോദരൻ ജോജോക്കു ഹൃദയത്തിൽ നിന്നും നന്ദി. ഒപ്പം  വിനോദ്. ജിതേൻ ചികിത്സിച്ച ഡോക്ടർ.. നഴ്സിംഗ് സ്റ്റാഫ്സ് തുടങ്ങി എല്ലാർക്കും വളരെ വളരെ നന്ദി
ഈ ഹോസ്പിറ്റലിലെ ഓരോ ദിവസം കഴിയുന്തോറും കോവിഡ് ചികിത്സ ക്കുള്ള ഫ്ലോറുകൾ  കൂടിവരുന്നു... ഹോസ്പിറ്റൽ സ്റ്റാഫുകൾ നെട്ടോട്ടമൊടുന്നു... ജോജോയെ വിളിക്കുമ്പോൾ സന്തോഷത്തോടെ മാത്രം സംസാരിക്കുന്നു... ദുരന്തങ്ങളുടെ വാർത്തകൾ അറിയിക്കാതെ മനപ്പൂർവം ശ്രമിക്കുന്നു..
രുചിയും ഗന്ധവും വിശപ്പും ആരോഗ്യവും തിരിച്ചുവരുന്ന കാലത്തിനുവേണ്ടി കാത്തിരിക്കുന്നു 
ജാഗ്രത... അല്ലാതെ മറ്റൊന്നില്ല...
ആർ എസ് വിമൽ

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios