ഇപോഴും താൻ പഴയപോലെയാണ് എന്ന് ചിലര്‍ പറയുന്നുവെന്നും രചന നാരായണൻകുട്ടി വ്യക്തമാക്കുന്നു.
മലയാളത്തില്‍ ഹാസ്യരംഗങ്ങളിലും മികവ് തെളിയിച്ച നടിമാരില്‍ ഒരാളാണ് രചന നാരായണൻകുട്ടി. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്‍ത നടി. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് രചന നാരായണൻകുട്ടി. ഇപോഴിതാ രചന നാരായണൻകുട്ടിയുടെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. രചന നാരായണൻകുട്ടി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. രചന നാരായണൻകുട്ടിയുടെ കുട്ടിക്കാലത്തെ ഫോട്ടോയാണ് ഇത്.
ചിലര്‍ പറയുന്നു. ഞാൻ ഇപ്പോഴും ഒരുപോലെയാണ് എന്ന്. ഒരുപക്ഷേ. പക്ഷേ എനിക്ക് അറിയാം ആ ചിരി ഇപ്പോഴുമുണ്ടെന്ന് എന്നാണ് രചന നാരായണൻകുട്ടി എഴുതിയരിക്കുന്നത്. തന്റെ ഫോട്ടോയും ഷെയര്‍ ചെയ്‍തിരിക്കുന്നു രചന നാരായണൻകുട്ടി. കുട്ടിക്കാലത്തെ മനോഹരമായി ചിരി ഇപോഴുമുണ്ടെന്നാണ് കമന്റുകളും.
തീര്‍ഥാടനം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ രചന നാരായണൻകുട്ടി നായികയായിട്ടും സഹനടിയായിട്ടും ഒട്ടേറെ കഥാപാത്രങ്ങളെ ചെയ്‍തിട്ടുണ്ട്.
രചന നാരായണൻകുട്ടി പങ്കുവെച്ചിരിക്കുന്നത് 23 വര്ഷം മുമ്പത്തെ ഫോട്ടോയാണ്.
ഇപോഴും താൻ പഴയപോലെയാണ് എന്ന് ചിലര്‍ പറയുന്നുവെന്നും രചന നാരായണൻകുട്ടി വ്യക്തമാക്കുന്നു.
