Asianet News MalayalamAsianet News Malayalam

ഷാരൂഖിനൊപ്പമുള്ള ചിത്രം വൈറല്‍; പിന്നാലെ സംവിധായകന്‍ ആറ്റ്‍ലിക്ക് നേരെ വംശീയാധിക്ഷേപം

ഷാരൂഖ് ഖാനും ആറ്റ്‍ലിയും ഒന്നിച്ചുള്ള ചിത്രം വൈറലായതിന് പിന്നാലെയാണ് ആറ്റ്ലിക്ക് വംശീയാധിക്ഷേപം

racist remarks against Atlee  after picture with Shah Rukh Khan go viral
Author
Chennai, First Published Apr 12, 2019, 10:20 AM IST

ചെന്നൈ: ബ്ലോക്ബസ്റ്റര്‍ ചിത്രം മെര്‍സലിന്‍റെ സംവിധായകന്‍ ആറ്റ്ലിക്ക് നേരെ വംശീയാധിക്ഷേപം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പര്‍ കിങ്ങ്സും തമ്മിലുള്ള ഐപില്‍ മാച്ച് കാണാന്‍ ചെന്നൈ ചിദംബരം ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഷാരൂഖ് ഖാനും ആറ്റ്ലിയും  ഒന്നിച്ചായിരുന്നു എത്തിയത്. ഇതിന്‍റെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയാണ് ആറ്റ്ലിയുടെ നിറത്തെ അധിക്ഷേപിച്ചുള്ള ട്രോളുകളും കമന്‍റുകളും പ്രചരിച്ചത്.  

എന്നാല്‍ ഇത്തരം അധിക്ഷേപങ്ങള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയും ആറ്റ്ലിയുടെ ആരാധകര്‍ നല്‍കിയിട്ടുണ്ട്. ആറ്റ്ലിയുടെ കഠിനാധ്വാനമാണ് അദ്ദേഹത്തെ ഷാരൂഖ് ഖാന്‍റെ അടുത്ത് ഇരിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. വീട്ടിലിരുന്ന് അദ്ദേഹത്തിന്‍റെ നിറത്തെകുറിച്ച് കമന്‍റ് ചെയ്യാനല്ലാതെ അധിക്ഷേപിക്കുന്നവര്‍ എന്താണ് നേടിയതെന്ന് ചില ആരാധകര്‍ ചോദിക്കുന്നു.


 

Follow Us:
Download App:
  • android
  • ios