ആത്മീയ രാജൻ, രമേശ് കോട്ടയം, ഭഗത് മാനുവൽ തുടങ്ങിയവര്‍ അഭിനയിക്കുന്നു

വൈസ്കിങ് മൂവീസിന്‍റെ ബാനറിൽ വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന രാജകന്യക എന്ന സിനിമയുടെ ടീസർ റിലീസായി. മാതാവിന്റെ സംരക്ഷണത്തെ ആസ്പദമാക്കി കേരള തമിഴ്നാട് അതിർത്തിയിലുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്. കേരളത്തിനകത്തും പുറത്തുമായി ചിത്രീകരിച്ച, ഫാന്റസി ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകർക്കും പുതുതലമുറയ്ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

പ്രധാന താരങ്ങളായ ആത്മീയ രാജൻ, രമേശ് കോട്ടയം, ഭഗത് മാനുവൽ, ആശ അരവിന്ദ്, മെറീന മൈക്കിൾ, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, മഞ്ചാടി ജോബി, ചെമ്പിൽ അശോകൻ, അനു ജോസഫ്, ഡിനി ഡാനിയൽ, ബേബി, മേരി, ടോം ജേക്കബ്, അഷറഫ് ഗുരുക്കൾ, ഷിബു തിലകൻ, ജയ കുറുപ്പ്, രഞ്ജിത്ത് കലാഭവൻ, ജെയിംസ് പാലാ എന്നിവരോടൊപ്പം പുതുമുഖ താരങ്ങളായ ഷാരോൺ സഹിം, ദേവിക വിനോദ്, ഫാദർ സ്റ്റാൻലി, തേജോമയി, ആന്റണി ജോസഫ് ടി, മോളി വർഗീസ്, സോഫിയ ജെയിംസ്, ഫാദർ വർഗീസ് ചെമ്പോലി, ദീപക് ജോസ്, പ്രജിത രവീന്ദ്രൻ, ഫാദർ ജോസഫ് പുത്തൻപുര, ജോസുകുട്ടി, ബാബു പാല, ജോസ് കട്ടപ്പന, ടോമി തേരകം, ഫാദർ അലക്സാണ്ടർ കുരീക്കാട്ട്, ടോമി ഇടയാൽ, ടോണി, അനിൽ, ബാബു വിതയത്തിൽ, സുനിൽകുമാർ, ജിയോ മോൻ ആന്റണി കൂടാതെ ബാലതാരങ്ങളായ അയോണ ബെന്നി, മുഹമ്മദ് ഇസ, അബ്ദുൽ മജീദ്, അഭിഷേക് ടി പി, പ്രാർത്ഥന പ്രശോഭ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജിൽസൺ ജിനു, വിക്ടർജോസഫ് എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അരുൺ വെൺപാലയാണ്. രഞ്ജിൻ രാജ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പ്രധാന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായിക കെ എസ് ചിത്രയാണ്. മെറിൻ ഗ്രിഗറി, അന്ന ബേബി, രഞ്ജിൻ രാജ്, വിൽസൺ പിറവം എന്നിവരാണ് മറ്റു ഗായകർ. അരുൺകുമാർ, ആന്റണി ജോസഫ് ടി എന്നിവർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

എഡിറ്റർ-മരിയ വിക്ടർ, ആർട്ട് ഡയറക്ടർ- സീമോൻ, പ്രൊഡക്ഷൻ കൺട്രോളർ-ജോസ് വരാപ്പുഴ, മേക്കപ്പ്- മനോജ് അങ്കമാലി, അസോസിയേറ്റ് ഡയറക്ടർ-ദിലീപ് പോൾ, കോസ്റ്റ്യൂംസ്- സിജി തോമസ് നോബൽ, ഷാജി കൂനമ്മാവ്, സംഘട്ടനം- അഷറഫ് ഗുരുക്കൾ, സ്റ്റിൽസ്-ജോർജ് ജോളി, ഡിസൈൻ- ഐഡന്റ് ഡിസൈൻ ലാബ്, ഓഡിയോഗ്രാഫി- അജിത്ത് എബ്രഹാം ജോർജ്.

പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായ ചിത്രം ജൂലൈ ആദ്യവാരം തിയറ്ററിൽ എത്തുന്നു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ഒരുക്കുന്ന ചിത്രം ലോകമെമ്പാടും റിലീസിന് ഒരുങ്ങുന്നു. ഐതിഹ്യങ്ങളും അത്ഭുതങ്ങളും നിറഞ്ഞ സമുദ്രഗിരി ഗ്രാമത്തിൻ്റെ കഥ പറയുന്ന രാജകന്യകയെ വരവേൽക്കാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ഒരു നല്ല ദൃശ്യാനുഭവം നൽകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ. പി ആർ ഒ- എ എസ് ദിനേശ്.

Rajakanyaka - Official Teaser | Victor Adam | Athmiya Rajan | Ramesh Kottayam | Bhagath Manual |