ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തിന്റെ അണ്ണാത്തെ. സിരുത്തൈ ശിവയുടെ സിനിമയെ കുറിച്ചുള്ള പുതിയി വിവരങ്ങള്‍
പുറത്തുവന്നിരിക്കുകയാണ്.

കൊവിഡ് ഭീതി മൂലം ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ് അണ്ണാത്തെ. ചിത്രം ഉപേക്ഷിക്കുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ 2021ല്‍ ചിത്രീകരണം
വീണ്ടും തുടങ്ങുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചതിനാല്‍ ആരാധകരുടെ ആശങ്ക അകന്നിരിക്കുകയാണ്. അണ്ണാത്തെയുടെ ആദ്യ ഷെഡ്യൂള്‍
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ പൂര്‍ത്തിയായി. സെറ്റില്‍ നിന്നുള്ള രജിനികാന്ത്, ഖുശ്‍ബു, മീന എന്നിവരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വരികയും
തരംഗമാകുകയും ചെയ്‍തിരുന്നു. രണ്ടാമത്തെ ഷെഡ്യൂൾ വിദേശത്ത് ചിത്രീകരിക്കേണ്ടതായിരുന്നു, എന്നാല്‍ കൊവിഡ് ഭീതിയെ തുടര്‍ന്ന് ഹൈദരാബാദില്‍ തന്നെ
രണ്ടാമത്തെ ഷെഡ്യൂളും ആരംഭിച്ചു. പക്ഷേ രാജ്യത്തും കൊവിഡ് ബാധ രൂക്ഷമായതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തേണ്ടിവന്നു. സിനിമ പ്രവര്‍ത്തകരുടെ രക്ഷയെ കരുതി 2020 അവസാനം വരെ ചിത്രീകരണം നിര്‍ത്തിവയ്‍ക്കാൻ രജനികാന്ത് ആവശ്യപ്പെടുകയും ചെയ്‍തിട്ടുണ്ട്.