ജനികാന്ത് ചിത്രം 'അണ്ണാത്തെ' ദീപാവലി റിലീസായി തിയറ്ററുകളിൽ എത്തും. നവംബർ 4ന് ചിത്രം റിലീസ് ചെയ്യുമെന്ന് സൺ പിക്ചേഴ്സാണ് തങ്ങളുടെ ഓദ്യോ​ഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി-ആക്ഷൻ ഡ്രാമ ആയിട്ടാകും പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഡിസംബറിൽ ക്രൂ അംഗങ്ങൾക്ക്‌ കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചിരുന്നു. ഹൈദരാബാദിൽ ഷൂട്ടിംഗ് നടക്കവെയാണ് കൊവിഡ് സെറ്റിനെ ബാധിച്ചത്. പടയപ്പാ, അരുണാചലം തുടങ്ങിയ സിനിമകളിൽ കണ്ടുപരിചയിച്ച രജനികാന്തിനെ ഒരിക്കൽക്കൂടി കാണാനുള്ള അവസരം കൂടിയാവും ഇതെന്നാമ് റിപ്പോർട്ടുകൾ.

സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന സിനിമയിൽ ഖുശ്‌ബു, മീന, കീർത്തി സുരേഷ്, പ്രകാശ് രാജ്, സൂരി എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിക്കും.

#Annaatthe will be releasing on November 4th, 2021! Get ready for #AnnaattheDeepavali! Rajinikanth #SiruthaiSiva #Nayanthara Keerthy Suresh D Imman

Posted by Sun Pictures on Monday, 25 January 2021

മുരുഗദോസിന്റെ ദർബാറിന്‌ ശേഷം രജനികാന്ത്-നയൻ‌താര ജോഡികൾ ഒരിക്കൽ കൂടി ഒന്നിക്കുന്ന സിനിമ കൂടിയാണിത്. വിശ്വാസം സിനിമയ്ക്ക് വേഷം ശിവ- സംഗീത സംവിധായകൻ ഡി. ഇമ്മൻ കൂട്ടുകെട്ട് ഒരിക്കൽക്കൂടി കൈ കോർക്കുന്ന സിനിമകൂടിയാണിത്.