കാത്തിരുന്ന പ്രഖ്യാപനം; ജയിലറിനൊപ്പം കട്ടയ്ക്ക് നിന്ന വർമൻ, 'ജയിലർ' ടെലിവിഷൻ പ്രീമിയർ എന്ന്, എവിടെ ?
ഓഗസ്റ്റ് 12ന് നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമാണ് ജയിലർ.

സമീപകാലത്ത് ഇറങ്ങിയ സിനിമയിൽ നായകന് ഒപ്പമോ അതിന് മുകളിലോ വില്ലൻ മികച്ച പ്രകടനം കാഴ്ചവച്ചൊരു സിനിമയുണ്ട്. തമിഴ് ചിത്രം 'ജയിലർ' ആണത്. രജനികാന്ത് നായകനായി എത്തിയ ചിത്രത്തിൽ 'വർമൻ' എന്ന പ്രതിനായ വേഷത്തിൽ എത്തി കസറിയത് വിനായകൻ ആയിരുന്നു. സമീപകാലത്ത് ഇന്ത്യൻ സിനിമ കണ്ട മികച്ച വില്ലനെ സമ്മാനിച്ച ചിത്രം എന്ന് ഏവരും പറഞ്ഞ 'ജയിലറി'ൽ മോഹൻലാലും ശിവരാജ് കുമാറും കാമിയോ റേളിൽ എത്തി കസറിയിരുന്നു.
തിയറ്ററുകളിൽ വൻ ആവേശം സൃഷ്ടിച്ച രജനികാന്ത് ചിത്രം ഏതാനും നാളുകൾക്ക് മുൻപ് ഒടിടിയിൽ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടെലിവിഷൻ പ്രീമിയറും പ്രഖ്യാപിച്ചിരിക്കുകയാണ്. ദീപാവലിയോട് അനുബന്ധിച്ചാണ് പ്രീമിയർ. നവംബർ 12ന് സൺ ടിവിയിൽ ചിത്രം പ്രദർശനത്തിന് എത്തും. വൈകുന്നേരം 6.30 ന് ആണ് സ്ട്രീമിംഗ്. തിയറ്ററിലും ഒടിടിയിലും കാണാൻ സാധിക്കാത്തവർക്ക് കാണാനും കണ്ടവർക്കും വീണ്ടും കാണാനുമുള്ള അവസരമാണിത്.
ആദ്യകാലങ്ങളിൽ മമ്മൂട്ടിക്ക് ആ സ്വഭാവം ഉണ്ടായിരുന്നു, മാറ്റം വന്നത് സൂപ്പർ സ്റ്റാറിന്റെ വാക്കിൽ..!
ഓഗസ്റ്റ് 12ന് നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമാണ് ജയിലർ. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രത്തിൽ മാത്യു, നരസിംഹ എന്നിങ്ങനെയുള്ള കാമിയോ വേഷത്തിൽ ആയിരുന്നു ശിവരാജ് കുമാറും മോഹൻലാലും എത്തിയത്. ഇവർക്കൊപ്പം തന്നെ വിനായകന്റെ വർമനെ വൻ ആഘോഷമാക്കിയിരുന്നു പ്രേക്ഷകർ. രമ്യ കൃഷ്ണൻ, തമന്ന, മിർണ മേനോൻ, വസന്ത് രവി, യോഗി ബാബു തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരന്നിരുന്നു.
അതേസമയം, തലൈവര്‍ 170ന്‍റെ ഷൂട്ടിംഗ് തിരക്കിലാണ് രജനികാന്ത് ഇപ്പോള്‍. ടി ജെ ജ്ഞാനവേല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമിതാഭ് ബച്ചന്‍, മഞ്ജുവാര്യര്‍, ഫഹദ് ഫാസില്‍, അര്‍ജുന്‍ സര്‍ജ തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമിതാഭ് ബച്ചനും രജനികാന്തും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..