Asianet News MalayalamAsianet News Malayalam

എ ആര്‍ മുരുഗദോസ്- രജനികാന്ത് ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈനും വൈറലാകുന്നു, ആരാധകര്‍ക്കും പോസ്റ്റര്‍ ഡിസൈൻ തയ്യാറാക്കാമെന്ന് സംവിധായകൻ

 മികച്ച പോസ്റ്റര്‍ ഡിസൈൻ ഔദ്യോഗികമായി പുറത്തിറക്കുമെന്നും സംവിധായകൻ സാമൂഹ്യമാധ്യത്തിലൂടെ പറഞ്ഞിരുന്നു.

 

Rajinikanths Darbar title design revealed by A R Murugadoss
Author
Chennai, First Published Jul 27, 2019, 6:06 PM IST

വിജയചിത്രങ്ങളുടെ സംവിധായകൻ, എ ആര്‍ മുരുഗദോസും സൂപ്പര്‍ ഹിറ്റ് നായകൻ രജനികാന്തും ആദ്യമായി ഒന്നിക്കുകയാണ്. ദര്‍ബാര്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഒരു ആക്ഷൻ ചിത്രമായിരിക്കും ദര്‍ബാര്‍. ചിത്രത്തിലെ രജനികാന്തിന്റെ പുതിയ ലുക്ക് കഴിഞ്ഞ ദിവസം സംവിധായകൻ എ ആര്‍ മുരുഗദോസ് പുറത്തുവിട്ടപ്പോള്‍ ആരാധകര്‍ ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈനും വൈറലാകുകയാണ്. ആരാധകരോട് ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈൻ തയ്യാറാക്കാനും സംവിധായകൻ ആവശ്യപ്പെട്ടിരുന്നു. മികച്ച പോസ്റ്റര്‍ ഡിസൈൻ ഔദ്യോഗികമായി പുറത്തിറക്കുമെന്നും സംവിധായകൻ സാമൂഹ്യമാധ്യത്തിലൂടെ പറഞ്ഞിരുന്നു.

Rajinikanths Darbar title design revealed by A R Murugadoss

പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ ഇൻട്രൊഡക്ഷൻ ഗാനം ആലപിക്കുന്നത് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ്. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക.  രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു.

നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ  റൂം  തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം. അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക. നയൻതാരയാണ് നായിക.  

കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.

Follow Us:
Download App:
  • android
  • ios