Asianet News MalayalamAsianet News Malayalam

ജയിലറിന്റെ മേയ്‍ക്കിംഗ് രഹസ്യങ്ങള്‍, പുതിയ വീഡിയോ പുറത്തുവിട്ടു

കോടികള്‍ നേടിയ ജയിലറിന്റെ മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിടുന്നു.

Rajinikanths Jailer making promo video out hrk
Author
First Published Aug 14, 2024, 2:22 PM IST | Last Updated Aug 14, 2024, 2:22 PM IST

രജനികാന്ത് നായകനായി വേഷമിട്ട് വന്ന ചിത്രമാണ് ജയിലര്‍. മാസും ക്ലാസുമായ നായകനായിട്ട് രജനികാന്ത് ചിത്രത്തില്‍ എത്തിയപ്പോള്‍ ജയിലര്‍ക്ക് ലഭിച്ചത് പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയം. രാജ്യമൊട്ടാകെ സ്വാകാര്യത നേടിയെന്നതാണ് രജനികാന്ത് ചിത്രത്തിന്റെ വിജയത്തെ പ്രത്യേകതയുള്ളതാക്കുന്നത്. രജനികാന്ത് നായകനായ ജയിലറിന്റെ മേക്കിംഗ് സീരീസായി പുറത്തുവിടുകയാണ്.

സണ്‍ നെക്സ്റ്റിലൂടെയാണ് ജയിലറിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിടുക. ജയിലറിന്റെ മെയ്‍ക്കിംഗ് മൂന്ന് ഭാഗങ്ങളുള്ള സീരീസായിട്ടാണ് പുറത്തുവിടുന്നതിന്റെ പുതിയ ഒരു പ്രൊമൊ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് . ജയിലര്‍ അണ്‍ലോക്കഡ് എന്ന ആ സീരീസ് ഓഗസ്റ്റ് 16നാണ് പുറത്തുവിടുകയെന്നാണ് റിപ്പോര്‍ട്ട്. രജനികാന്തിന്റെ ജയിലര്‍ ആഗോളതലത്തില്‍ 600 കോടി രൂപയിലധികം നേടിയിരുന്നു.

അടിമുടി രജനികാന്ത് നിറഞ്ഞുനില്‍ക്കുന്ന ഒരു ചിത്രമാണ് 'ജയിലര്‍'. സാധാരണക്കാരനായുള്ള ആരംഭത്തില്‍ നിന്ന് പതുക്കെ ചിത്രം പുരോഗമിക്കുമ്പോള്‍ മാസ് നായകനായി മാറുന്ന രജനികാന്ത് കഥാപാത്രത്തെയാണ് 'ജയിലറി'ല്‍ കാണാനാകുക. രജനികാന്തിന്റെ ഒരു പാൻ ഇന്ത്യൻ ചിത്രം എന്ന നിലയിലാണ് പ്രേക്ഷകര്‍ എല്ലാവരും 'ജയിലറി'നെ സ്വീകരിക്കുന്നതും. മലയാളത്തില്‍ നിന്ന് മോഹൻലാലും എത്തിയപ്പോള്‍ ചിത്രത്തില്‍ കന്നഡയില്‍ നിന്ന് ശിവ രാജ്‍കുമാറും ഹിന്ദിയില്‍ നിന്ന് ജാക്കി ഷ്രോഫും എത്തി മാസായപ്പോള്‍ തെലുങ്കില്‍ നിന്ന് സുനില്‍ ചിരി നമ്പറുകളുമായും 'ജയിലറി'നെ ആകര്‍ഷകമാക്കിയിരിക്കുന്നു.

രജനികാന്തിനെ നെല്‍സണ്‍ സംവിധാനം ചെയ്‍ത ചിത്രം രാജ്യത്തെമ്പാടും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. രമ്യാ കൃഷ്‍ണൻ, വസന്ത രവി, വിനായകൻ, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി ഒട്ടേറെ പ്രമുഖരാണ് 'ജയിലറി'ല്‍ രജനികാന്തിനൊപ്പം അണിനിരന്നിരിക്കുന്നത്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. അനിരുദ്ധ രവിചന്ദറിന്റെ സംഗീതത്തിലുള്ള ഗാനങ്ങള്‍ ചിത്രത്തിന്റെ റിലീസിന് മുന്നേ ഹിറ്റായിരുന്നു. സണ്‍ പിക്ചേഴ്‍സ് ചിത്രം നിര്‍മിച്ചിരിക്കുന്നു. ഓരോ നാട്ടിലേയും താരങ്ങള്‍ക്ക് രജനികാന്ത് ചിത്രത്തില്‍ അര്‍ഹിക്കുന്ന ഇടം നല്‍കിയിരിക്കുന്നു എന്നതാണ്' ജയിലറി'ന്റെ പ്രധാന ആകര്‍ഷണം. മോഹൻലാലിന്റെയും ശിവ രാജ്‍കുമാറിന്റെയും ആരാധകരെയും ചിത്രം ആവേശത്തിലാക്കിയിരിക്കുകയാണ്.

Read More: ഹനുമാന്റെ നിര്‍മാതാക്കളുടെ ഡാര്‍ലിംഗ് ഇനി ഒടിടിയില്‍, നിറയെ ചിരിയും പ്രണയവുമായി പ്രിയദര്‍ശി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios